ഭാര്യാഭര്താക്കന്മാര്ക്കിടയിള് കണ്ടുവരുന്ന വൈവാഹികബന്ധങ്ങളുടെ വിള്ളലുകളെക്കുറിച്ചു വിശകലനം ചെയ്യുന്നതും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമായ പുസ്തകമാണ് സിനിമ നിര്‍മാതാവും എഴുത്തുകാരനുമായ വിങ് കമാന്‍ഡര്‍ എം കെ ദേവീദാസന്റെ പുതിയതും ഗോള്‍ഡന്‍ ബുക്ക് അവാര്‍ഡ് വിന്നറുമായ ‘ഇന്‍ സെര്‍ച്ച് ഓഫ് ഹാപ്പിനെസ്സ് ഇന്‍ മാര്യേജ്’ എന്ന പുസ്തകം. 32 വര്‍ഷത്തെ എയര്‍ഫോഴ്സ് സേവനത്തിനുശേഷം രാജീവ് ഗാന്ധി എഡ്യൂക്കേഷന്‍ ഫൌണ്ടേഷന് എന്ന സ്ഥാപനത്തിന്റെ സാരഥിയിയായിരിക്കെ സമയം കണ്ടെത്തി ഇരുപതില്‍ പരം പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ച വ്യക്തിയാണ് ഇദ്ദേഹം.
ആധുനിക ജീവിതത്തില്‍ സമയക്കുറവുകാരണം അന്യോന്യം സംസാരിക്കുവാന്‍ പോലും കഴിയാതെ രണ്ടു വ്യക്തികള്‍ അവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി പറഞ്ഞു തിരുത്തി സന്തോഷത്തോടെ കഴിയാന്‍ പറ്റാതെവരുമ്പോഴാണ് ഈ വൈരുധ്യങ്ങള്‍ ഉടലെടുക്കുകയും പ്രതിവിധികള്‍ കാണാതെ വരുമ്പോള്‍ വിവാഹമോചനത്തിലേക്കു തള്ളിവിടപ്പെടുന്നതെന്നും അതിന്റെ പ്രതിവിധികള്‍ വിശകലനം ചെയ്യുകയും ഈ പുസ്തകം ചെയ്യുന്നു. വിവിധ സംസ്കാരങ്ങളിലും അന്തരീക്ഷത്തിലും വളര്‍ന്നുവന്ന രണ്ടുവ്യക്തികള്‍ തമ്മില്‍ വിവാഹച്ചരടിന്റെ ബലത്തില്‍ ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇത്തരം വിടവുകള്‍ സാധാരണമാണ്. അത് നീക്കം ചെയ്യാന്‍ ഓരോ കുറ്റങ്ങളും കുറവുകളും ചര്‍ച്ചചെയ്തു തിരുത്താന്‍ ശ്രമിക്കുമ്പോഴേ സന്തോഷകരമായ ഒരു ജീവിതം ഉണ്ടാവുകയുള്ളൂ. ജീവിതത്തിനെ ഭൂരിഭാഗം ഒരുമിച്ചു ജീവിക്കാന്‍ തായാറായി ഒരുങ്ങിയ വ്യക്തികള്‍ക്ക് അതൊരു പ്രശ്നമായി ഉദിക്കാന്‍ പാടില്ലായെന്നാണ് ഈ പുസ്തകം പറയുന്നത്.
മിക്കാവാറും വൈരുധ്യങ്ങള്‍ നിസ്സാര കാരണങ്ങള്‍ ഊതിപ്പെരുപ്പിച്ചുണ്ടാക്കുന്നതാണെന്നാണ് ഗ്രന്ഥകര്‍ത്താവിന്റെ അഭിപ്രായം. ഈ വ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്നു വിശകലനം ചെയ്തു സംസാരിച്ചു തിട്ടപ്പെടുത്തി നികത്താവുന്നതേയുള്ളൂ. അതിനു വ്യക്തികള്‍ അവരുടെ സ്വാര്‍ത്ഥബുദ്ധി വെടിഞ്ഞു പരസ്പരം സ്നേഹത്തോടെ സംസാരിച്ചു തീര്‍ക്കണം.
പങ്കാളിയെ തിരഞ്ഞെടുക്കുന്ന വിധവും വിവാഹത്തിനുശേഷം ഉണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും വിശദമായി എഴുതിക്കാണിച്ചിട്ടുണ്ട്. അന്യോന്യം സംഭാഷണത്തിന് നല്‍കേണ്ട പ്രാധാന്യവും ചിന്താവിഭിന്നത മാറ്റാനുള്ള മരുന്നായി തമ്മില്‍ മനസ്സിലാക്കാന്‍ വേണ്ട ശ്രമവും അനുകമ്പയും തന്മയീഭാവശക്തിയും സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറാനുള്ള കഴിവും ഉണ്ടെങ്കിലേ ഒരു വിവാഹജീവിതം പൂര്‍ണമായും സതോഷപൂര്‍ണമാണെന്നു കരുതാന്‍ കഴിയൂ.
ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള മിക്കതും എല്ലാര്ക്കും അറിയാവുന്നതും പ്രായോഗികമായി നടപ്പില്‍ വരുത്താന്‍ കഴിയുന്നതും ആകുന്നു. എന്നിരുന്നാലും അനുഭവത്തില്‍ വരാതെ പോകുന്ന പല കാരണങ്ങള്‍കൊണ്ടും പലരും സന്തോഷം നടിച്ചു അന്യരുടെ മുന്നില്‍ സുഖപൂര്‍ണത പ്രധാനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു ഒരു നഗ്നസത്യമാണ്.

ഈ പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്. ഗ്രന്ധകര്‍ത്താവ് നിര്‍ദ്ദേശിച്ചപോലെ ഭാര്യാഭര്ത്താക്കന്മാര് ജീവിക്കാന്‍ ശ്രമിച്ചാല്‍ നീതിന്യായകോടതികള്‍ കയറാതെ സമ്പൂര്‍ണ സൗഹാര്‍ദ വിവാഹജീവിതം നയിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. തില്‍ശ്രീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രചനയ്ക്കുള്ള അവാര്‍ഡും കൃഷ്ണകൃപാസാഗരം എന്ന ചിത്രത്തിന് വേണ്ടി ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
പി ആര് ഒ എംകെ ഷെജിന്‍.