കല്പറ്റയില്‍ രാഹുലും പ്രിയങ്കയും നേതാക്കളുമൊത്ത് ഏപ്രില്‍ 3ന് റോഡ് ഷോ

Kerala

കല്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 3 ന് ഉച്ചക്ക് 12 മണിയോടെ വയനാട് കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, താരീഖ് അന്‍വര്‍ തുടങ്ങിയവരും യു ഡി എഫിന്റെ വിവിധ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധി നഗരത്തില്‍ റോഡ് ഷോയും നടത്തും.

വയനാട്ടിലെ സിറ്റിങ്ങ് എം പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും. എന്‍ ഡി എ സ്ഥാനാര്‍ഥിയും ബി ജെ പി സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയിരുന്നു.