ഐ.എസ്.എം ഈലാഫ് പുതിയ ഭവനത്തിന്‍റെ താക്കോൽ കൈമാറി

Kozhikode

കോഴിക്കോട്: നരിക്കുനി പാറന്നൂരിൽ നിർധരരായ കുടുബത്തിന് ഐ.എസ്.എം സംസ്ഥാന സമിതിയുടെ കീഴിലുള്ള ഈലാഫ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ‘യത്തീമിനൊരത്താണി’ പദ്ധതിക്ക് കീഴിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കെ.എൻ.എൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ നിർവ്വഹിച്ചു.
ഈലാഫ് സംസ്ഥാന കൺവീനർ സുബൈർ പീടിയേക്കൽ ഈലാഫിൻ്റെ പദ്ധതികൾ വിശധീകരിച്ചു.

സംസ്ഥാനത്തെ വിവധ ജില്ലകളിൽ ഐ.എസ്.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഭവന നിർമ്മാണം നടന്നു വരുന്നുണ്ട്. ഭവന സമർപ്പണത്തോടാനുബന്ധിച്ച് നടന്ന സൗഹൃദ ഇഫ്താർ സംഗമത്തിൽ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം, വാർഡ് മെമ്പർ ഉമ്മു സൽമ കുമ്പലത്ത്, കെ എൻ എം സെക്രട്ടറി പാലത്ത് അബ്ദുറഹ്മാൻ മദനി, ഐ എസ് എം ട്രഷറർ കെ.എം.എ അസീസ്, വളപ്പിൽ അബ്ദുസ്സലാം, സുബൈർ മദനി, ജുനൈദ് സലഫി, ഫാഫിസ് റഹ്‌മാൻ മദനി, സലീം നരിക്കുനി, ബഷീർ മാസ്റ്റർ, പി.എം അസൈൻ, ഗഫൂർ ഫാറൂഖി, ശജീർഖാൻ എന്നിവർ സംസാരിച്ചു.