സോഷ്യല്‍ മീഡിയ വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡനത്തിനിരയാക്കി, മൂന്നുപേര്‍ പിടിയില്‍

Thiruvananthapuram

തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബലാത്സംഗം ചെയ്ത് മൂന്നുപേര്‍ പൊലീസിന്റെ പിടിയില്‍. ഇസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെയാണ് കിളിമാനൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ സംഭവമുണ്ടായത്.

17കാരിയായ പെണ്‍കുട്ടിയുമായി വര്‍ക്കല സ്വദേശി ഹുസൈനാണ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഹുസൈന്‍ 17കാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം കമാല്‍, രാഖേ എന്ന രണ്ട് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.