പ്രേംനസീർ സുഹൃത് സമിതി “ടെലിവിഷൻ”പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Thiruvananthapuram

തിരു: പ്രേംനസീർ സുഹൃത് സമിതി – കണ്ണൂർ എയ്റോ സീസ് ഏവിയേഷൻ 6-ാ മത് പ്രേംനസീർ ടെലിവിഷൻ പുരസ്ക്കാരങ്ങൾ കേസരി ഹാളിൽ അവാർഡ് കമ്മറ്റി ചെയർമാൻ സംവിധായകൻ ബാലുകിരിയത്തും സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും ചേർന്ന് പ്രഖ്യാപിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ബാലുകിരിയത്താണ് 6-ാമത് ടെലിവിഷൻ പുരസ്ക്കാര നിർണ്ണയ ജൂറി ചെയർമാൻ. കേന്ദ്ര സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ, സാഹിത്യകാരൻ സബീർ തിരുമല, സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബു, ഫിലിം പി.ആർ.ഒ. റഹിം പനവൂർ എന്നിവർ ജൂറി അംഗങ്ങളുമായ സമിതി വളരെ സൂക്ഷ്മതയോടെയും പരാതികൾക്കിടവരാതെയുമാണ് 6-ാമത് ടെലിവിഷൻ പുരസ്ക്കാര നിർണ്ണയം നടത്തിയിരിക്കുന്നത്.

സീരിയൽ രംഗത്ത് സംവിധാന മികവ് കൊണ്ടും തിരക്കഥാരചന വൈഭവം കൊണ്ടും ഏറെ പ്രശസ്തനായ വയലാർ മാധവൻകുട്ടി, ഭാവാഭിനയത്തിന്റെ തീവ്രത പ്രേക്ഷകരിൽ എത്തിച്ച നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി.നായർ എന്നിവർക്ക് ടെലിവിഷൻ രംഗത്തെ പ്രവർത്തന മികവ് കണക്കിലെടുത്ത് സമഗ്ര സംഭാവനയ്ക്കുളള പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും.

മികച്ച സീരിയൽ “വസുധ” (കൗമുദി ചാനൽ) നിർമ്മാണം: കിഷോർ കരമന, മികച്ച സംവിധായകൻ : രാജേഷ് തലച്ചിറ – സീരിയൽ : “സുരഭിയും സുഹാസിനിയും” (ഫ്ളവേഴ്സ് ചാനൽ), മികച്ച നടൻ : സാജൻ സൂര്യ സീരിയൽ : “ഗീതാഗോവിന്ദം’ (ഏഷ്യാനെറ്റ്), മികച്ച നടി : നീനു സീരിയൽ : “കുടുംബശ്രീ ശാരദ” (സി കേരളം ചാനൽ), മികച്ച ജനപ്രിയ നടൻ : അനീഷ് രവി (വിവിധ സീരിയലുകൾ), ക്യാരക്ടർ റോളിലെ മികച്ച നടൻ : ബാലാജി ശർമ്മ – സീരിയൽ : “മൗനരാഗം (ഏഷ്യാനെറ്റ്), ക്യാരക്ടർ റോളിലെ മികച്ച നടി : ശ്രീലത നമ്പൂതിരി – സീരിയൽ : “കളിവീട് ” (സൂര്യ ടി.വി), പ്രത്യേക ജൂറി പുരസ്ക്കാരം: നടൻ : നലീഫ് – സീരിയൽ : “മൗനരാഗം ” (ഏഷ്യാനെറ്റ്), പ്രത്യേക ജൂറി പുരസ്ക്കാരം: നടി : ദീപാസുരേന്ദ്രൻ – സീരിയൽ : “ശ്യാമാംബരം ” (സി കേരളം ചാനൽ), മികച്ച തൽസമയ സംവാദ പ്രോഗ്രാം : “ടോക്കിങ്ങ് പോയിന്റ് നിർമ്മാണം, അവതരണം : ബി. അഭിജിത് (എ.സി.വി.ചാനൽ), മികച്ച ജനകീയ പ്രോഗ്രാം : “ജനകീയ കോടതി” (നിർമ്മാണ നിർവഹണം : സുരേഷ് വിലങ്ങറ, സീനിയർ കോ-ഓഡിനേറ്റർ 24 ന്യൂസ് ചാനൽ, ഫ്ളവേഴ്സ് ചാനൽ), മികച്ച തിരക്കഥാകൃത്ത് : പ്രവീൺ ഇറവങ്കര – സീരിയൽ : “കനൽപൂവ് (സൂര്യ ടി.വി), മികച്ച ക്യാമറാമാൻ – ഗസൽ സെബാസ്റ്റ്യൻ -സീരിയൽ : “മാനത്തെ കൊട്ടാരം (സി കേരളം ചാനൽ), മികച്ച എഡിറ്റർ : സുനീഷ് അനിൽ സീരിയലുകൾ : മണിമുത്ത് (മഴവിൽ മനോരമ), മാനത്തെ കൊട്ടാരം (സി കേരളം ചാനൽ), മികച്ച ഹാസ്യസീരിയൽ : “തട്ടീം മുട്ടീം”- സംവിധായിക : ശ്രുതിപിളള (മഴവിൽ മനോരമ), മികച്ച ഹാസ്യനടൻ സലീം ഹസൻ സീരിയൽ : “മറിമായം” (മഴവിൽ മനോരമ), മികച്ച ഹാസ്യനടി : രശ്മി അനിൽ (വിവിധ കോമഡി പ്രോഗ്രാമുകൾ) – മികച്ച മ്യൂസിക്കൽ പ്രോഗ്രാം : “സൂപ്പർ സ്റ്റാർ’ – ഷോ സംവിധായകൻ : സതീഷ് ബാല (അമൃത ചാനൽ), മികച്ച ബാലനടൻ : ഗൗതം നന്ദ സീരിയൽ “ചെമ്പനീർപൂവ് ”(ഏഷ്യാനെറ്റ്), മികച്ച ബാലനടി : വേദാലക്ഷ്മി – സീരിയൽ : “മാംഗല്യം” (സി കേരളം ചാനൽ), മികച്ച പ്രോഗ്രാം അവതാരക നസിയ എസ്.എ. (എ.സി.വി. ചാനൽ), മികച്ച പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു എസ്. സാഹിബ് -സീരിയൽ : “നീയും ഞാനും” (സി കേരളം ചാനൽ), മികച്ച റിക്രിയേഷൻ വീഡിയോ ആക്ടർ സി.എസ്. സച്ചിൻ, ടെലിവിഷൻ മേഖലയിലെ കാരുണ്യ പ്രവർത്തന സത് ഭാവന പുരസ്ക്കാരം : ഷാജി തിരുമല (പ്രൊഡക്ഷൻ കൺട്രോളർ), യുവ സാഹിത്യ പ്രതിഭാ പുരസ്ക്കാരം : വസീം ഹുസൈൻ (രചനകൾ : മിഴികളാലോ ചുണ്ടുകളാലോ, നഷ്ടജീവിതം, അപരിചിതർ, ചാരുലത, നടന ശ്രേഷ്ഠ പുരസ്ക്കാരം : കലാമണ്ഡലം ഡോ. വിചിത്ര പാലിക്കണ്ടി (പോണ്ടിച്ചേരി), മികച്ച കവിതാ സമാഹാര രചയിതാവ്- കെ.സനിൽകുമാർ (കവിത : ഒരു പാതിരാപ്പാട്ട്).

പുരസ്കാരങ്ങൾ ഡിസംബർ മാസം തിരുവനന്ത പുറത്ത് നടക്കുന്ന വിപുലമായ ചടങ്ങിൽ സമ്മാനിക്കും.