കൊച്ചി: ഇപ്പോൾ പുറത്തിറങ്ങിയ ആവേശം എന്ന മലയാള സിനിമ എന്ത് സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്നും പുതുതലമുറയെ നേർവഴിക്ക് കൊണ്ടുവരേണ്ട ഇക്കാലത്ത് മദ്യപാനവും, മയക്കുമരുന്നും, അടിപിടിയും, ഗുണ്ടായിസവും നിറഞ്ഞാടുന്ന ഇത്തരം സന്ദേശങ്ങൾ വിദ്യാർത്ഥി സമൂഹത്തെയും, പൊതുസമൂഹത്തെയും വഴിതെറ്റിക്കുക അല്ലാതെ എന്തു ഗുണമാണ് ചെയ്യുന്നതെന്നും പൊതുപ്രവർത്തകനായ. ബിജു തേറാട്ടിൽ കൊച്ചിയിൽ പറഞ്ഞു.
ഇത്തരം രീതിയിലുള്ള സിനിമകൾ നിരവധിയാണ് അടുത്തിടെ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാനുള്ള അനുമതി സർക്കാർ നിഷേധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു
സിനിമാ സെൻസർ ബോർഡും, സർക്കാരും ഉടനടി ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയകക്ഷിഭേദമന്യേ പൊതുസമൂഹം സമരരംഗത്ത് ഇറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു