കോതമംഗലം: മകളുടെ മരണ വാര്‍ത്തയറിഞ്ഞ് മനംനൊന്ത് മാതാവ് ജീവനൊടുക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി( 45) യാണ് ആത്മഹത്യ ചെയ്ത്. രണ്ടുമാസം മുന്‍പ് ചിറയിന്‍കീഴില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആലുവ യു.സി കോളജ് എം.ബി.എ വിദ്യാര്‍ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകള്‍ സ്‌നേഹ(സോനു 24)യാണ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു. ഇതില്‍ മനം നൊമാണ് ഗായത്രിയും ജീവനൊടുക്കിയത്.
ഗായത്രിയെ നെല്ലിക്കുഴി കമ്പനിപ്പടിയിലുള്ള താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 30 വര്‍ഷത്തോളമായി കോതമംഗലത്ത് ജ്വല്ലറിയില്‍ ജീവനക്കാരനായിരുന്നു ഹനുമന്ത്. കമ്പ്യൂട്ടര്‍ വിദ്യാര്‍ഥി ശിവകുമാര്‍ ഹനുമന്ത് ആണ് സോനുവിന്റെ സഹോദരന്‍.