കൊച്ചി: പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഹൃസ്വ ചിത്ര മേള പഠനയാത്രയാക്കി ഗുരുവായൂര്‍ ലിറ്റില്‍ ഫഌര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. കോളേജിലെ മള്‍ട്ടി മീഡിയ വിഭാഗത്തിലെ ബി എ, എം എ കോഴ്‌സുകള്‍ പഠിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ ആണ് മേളയില്‍ എത്തിയത്.
മള്‍ട്ടി മീഡിയ വിദ്യാര്‍ത്ഥികള്‍ ആയതിനാല്‍ സിനിമ, ഡോക്യുമെന്ററി, ഷോര്‍ട് ഫിലിം എന്നിവയെല്ലാം പഠനത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു യാത്ര ഒരുക്കിയതെന്ന് അധ്യാപിക സുധീഷ പറഞ്ഞു. പാഠ്യപദ്ധതിയുടെ ഭാഗമായി ഡോക്യുമെന്ററി നിര്‍മ്മിക്കേണ്ടതുണ്ട്, അതിനുള്ള പ്രചോദനം ഇവിടെ നിന്ന് ലഭിച്ചു എന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. പലര്‍ക്കും മേള ഒരു പുതിയ അനുഭവം ആയിരുന്നു. കൂട്ടത്തില്‍ സിനിമ സ്വപ്നം കാണുന്നവര്‍ക്ക് ആയിരുന്നു കൂടുതല്‍ ആവേശം. മള്‍ട്ടിമീഡിയ വിഭാഗം മേധാവി സിസ്റ്റര്‍ ഗ്രേസ് ലിറ്റ്, അധ്യാപകര്‍ റിജോ ജോര്‍ജ്, സുധീഷ പി എസ്, സിസ്റ്റര്‍ ഗ്രേസ്മി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.