മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

Uncategorized

കാണ്‍പൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിത്ത് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. വസ്ത്രത്തിലെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ഡിവൈഡറില്‍ ഇടിച്ച് സ്‌കൂട്ടര്‍ മറിയുകയും ചെയ്തു. ഇതോടെ സ്‌കൂട്ടര്‍ യുവതിയുടെ മുകളിലായി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

ഫാറൂഖാബാദ് സ്വദേശിയായ പൂജ (28 ) ആണ് മരിച്ചത്. അപകടസമയത് യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയര്‍ഫോണില്‍ പാട്ടുകേട്ടുകൊണ്ടാണ് യുവതി വാഹനമോടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗവും ഹെല്‍മെറ്റ് ധരിക്കാതിരുന്നതും മരണം സംഭവിക്കാനിടയാക്കിയതായി പറയുന്നു.