കോഴിക്കോട്: പ്രഗത്ഭ രാഷ്ട്രീയ നേതാവ് കെ പി ഉണ്ണികൃഷ്ണനെക്കുറിച്ച് മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് എം പി സൂര്യദാസ് എഴുതിയ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി എന്ന പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു.
17ന് വൈകീട്ട് മൂന്നിന് കോഴിക്കോട് ശ്രീ നാരായണ സെന്ററിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്കി പ്രകാശനം ചെയ്യും. പി വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം പി സുരേന്ദ്രന്‍, എം ടി വാസുദേവന്‍ നായര്‍, എം കെ രാഘവന്‍ എം പി, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, മന്ത്രിമാരായ പി ഏ മുഹമ്മദ് റിയാസ്, ഏ കെ ശശീന്ദ്രന്‍, എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, ഇ കെ വിജയന്‍, പി കെ കൃഷ്ണദാസ്, സി പി ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
I was reading through some of your content on this website and I believe this site
is rattling instructive! Keep posting.Raise blog range