സൗജന്യ കേരള എൻജിനീയറിങ് എൻട്രൻസ് പരിശീലനവും ഓൺലൈൻ മോക്ക് എൻട്രൻസ് എക്സാമും

Kollam

കൊല്ലം : പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ സൗജന്യ കേരള എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനത്തിന് അപേക്ഷക്ഷണിച്ചു. വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ മുതൽ കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷ കമ്പ്യൂട്ടർ അടിസ്ഥാനമാക്കി ഓൺലൈനായാണ് നടത്തപ്പെടുന്നത്. സൗജന്യ എൻട്രൻസ് പരിശീലനത്തോടൊപ്പം തന്നെ വിദഗ്ധരുടെ നേതൃത്വത്തിൽ എഞ്ചിനീയറിംഗ് മോക്ക് എൻട്രൻസ് പരീക്ഷ അഞ്ചു പ്രാവശ്യം ഓൺലൈനായി എഴുതുവാനുള്ള പരിശീലനവും ഇതിനോടൊപ്പം നൽകുന്നുണ്ട്. മോക്ക് എൻട്രൻസ് പരീക്ഷയിൽ ഉന്നതമാർക്ക് നേടുന്ന അൻപത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും പൈതൺ, റോബോട്ടിക്സ്, ഇലക്ട്രിക് ബൈക്ക് ഡിസൈൻ എന്നിവയിൽ സൗജന്യ ക്രാഷ് കോഴ്‌സുകളും നൽകും. അപേക്ഷിക്കുന്നതിന് : https://ukfcet.ac.in/keam.php എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : +919995507321, +918893009997