സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍

Thiruvananthapuram

നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ് (26), വര്‍ക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ തുടരുന്നതിനിടെയാണ് രാത്രി ഒമ്പതോടെ ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. അല്‍ഫോണ്‍സണ്‍ വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരന്‍: മഹേഷ്.