മിശ്കാത്ത് ഖുർആൻ അക്കാദമിയിലെ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു

Malappuram

തിരൂർ: തെക്കൻ കുറ്റൂർ മിശ്കാത്ത് ഖുർആൻ അക്കാദമിയുടെ വാർഷികാഘോഷത്തി
ൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരങ്ങൾ വിതരണം ചെയ്തു. അക്കാദമി ചെയർമാൻ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.റിട്ട : ജില്ലാ ജഡ്ജി അലി മുഹമ്മദ് തയ്യിൽ, പ്രധാന അധ്യാപകൻ ഗഫൂർ പൊന്നാനി, ഹുസൈൻ കുറ്റൂർ , പി. അലി ഹാജി, എം. അബ്ദുറഹിമാൻ, ഷംസുദീൻ അല്ലൂർ, പി. നിബ്രാസുൽ ഹഖ്, പാരിക്കാട്ട് ബീരാൻ, സൈനബ കുറ്റൂർ, ആരിഫ ആയപ്പള്ളി, സി. പി. ജാനിസ എന്നിവർ പ്രസംഗിച്ചു.