ഇശല്‍ വിചാരം: പാട്ടും പറച്ചിലും

Malappuram

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദശവാര്‍ഷികാചരണത്തിന്റെ ഭാഗമായി അക്കാദമിയും നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ മലയാളവിഭാഗം വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘നിലമ്പും’ സംയുക്തമായി സംഘടിപ്പിച്ച ‘ഇശല്‍വിചാരം: പാട്ടും പറച്ചിലും’ പരിപാടി ടി. കെ ഹംസ ഉദ്ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ. എസ്. സഞ്ജയകുമാര്‍ ആമുഖഭാഷണം നിര്‍വഹിച്ചു. ‘എസ്. എ ജമീലിന്റെ പാട്ടുലോകം’ എന്ന വിഷയത്തില്‍ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി ‘ഇശല്‍ പൈതൃകം’ വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി. മജീഷ്യന്‍ ആര്‍. കെ മലയത്ത്, ഡോ. എസ്. ഗോപു, രാകേഷ് സി. ജോസ്, റോഷില്‍ റോയ് ജോണ്‍, ഷൈബ. ടി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘പാട്ടും പറച്ചിലും’ എന്ന സെഷനില്‍ സംഗീത സംവിധായകനും ഗായകനുമായ കെ. വി അബൂട്ടിയും സംഘവും മാപ്പിളപ്പാട്ട് അവതരിപ്പിച്ചു.