‘ബാലകൗതുകം’ സമ്മേളന പതിപ്പ് പ്രകാശനം ചെയ്തു
കൊണ്ടോട്ടി: പുതുതലമുറയില്‍ പെരുകിവരുന്ന അധാര്‍മ്മിക പ്രവണതകള്‍ക്കെതിരെ മഹല്ലുകളും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (സി. ഐ .ഇ . ആര്‍ )പ്രസിഡന്റ് അബൂബക്കര്‍ മൗലവി പുളിക്കല്‍ പറഞ്ഞു.
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി കിഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കുന്ന ‘ബാലകൗതുകം ‘ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുരുന്നുകളെ നന്മയില്‍ വഴി നടത്താന്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എം. എസ്. എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജന. സെക്രട്ടറി ആദില്‍ നസീഫ്, കിഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ നബീല്‍പാലത്ത്, കണ്‍വീനര്‍ ശഹീം പാറന്നൂര്‍, എം.എസ്. എം സംസ്ഥാന ഭാരവാഹികളായ ജസിന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട്, ഫഹീം പുളിക്കല്‍, ശഹീര്‍ പുല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.