തിരുവനന്തപുരം: വായനശാലയാണ് എഴുത്തിൻ്റെ ആരംഭം കുറിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതെന്ന് സാഹിത്യകാരൻ ശ്യാം വട്ടവിള . കൊല്ലയിൽ പഞ്ചായത്തിലെ മലയിൽക്കട കർഷക സേവിനി ഗ്രന്ഥശാലയുടെ വായനാ മാസാചരണം ഉന്നത വിജയികൾക്കുള്ള ഉപഹാരദാനം ചടങ്ങിൽ മുഖ്യാതിഥിയായി പ്രഭാഷണം നടത്തുകയായിരുന്നു ശ്യാംവട്ടവിള.
തൻ്റെ കാണാപ്പുറം എന്ന പുതിയ നോവലിനെകുറിച്ച് വിദ്യാർത്ഥി വായനക്കാരുമായി സംവദിക്കുകയും ഔദ്യോഗിക ജീവിതത്തിലും ഗ്രന്ഥശാലകളുമായി നിരന്തര സമ്പർക്കം പുലർത്താനും വായിക്കുവാനും സമയം കണ്ടെത്തിയതും അദ്ദേഹം വിവരിച്ചു.
ഗ്രന്ഥശാല പ്രസിഡൻ്റ് ജനാർദ്ദനൻ നായർ, സെക്രട്ടറി സുർജിത്ത്. സി.ആർ.കെ,
ലൈബ്രേറിയൻ ശ്രീധരൻ നായർ, സാഹിത്യകാരൻ പ്രദീപ് കുമാരപിള്ള, അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് കരിക്കത്തിൽ, ഗ്രന്ഥശാല പ്രവർത്തകരായ സെബാസ്റ്റ്യൻ, രാജകുമാർ, അനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.