ബത്തേരി ഉപജില്ല അറബിക് ടാലന്‍റ് ടെസ്റ്റ് മീനങ്ങാടിയിൽ

Wayanad

സുൽത്താൻബത്തേരി : കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ് ) എൽ പി , യു പി , ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന അറബിക് ടാലൻറ് ടെസ്റ്റിന്റെ ബത്തേരി ഉപജില്ല മത്സരം മീനങ്ങാടി ജി എൽ പി സ്കൂളിൽ വെച്ച് 2024 ജൂലൈ 13 ശനിയാഴ്ച 10 മണിക്ക് നടക്കും.സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 150ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും . ടാലൻ്റ് ടെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന പാരന്റിംഗ് മീറ്റ് WMO കോളേജിലെ അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യും.