ആശുപത്രിയിലെ താമസ സ്ഥലത്ത് നഴ്‌സ് തൂങ്ങി മരിച്ചു

Kozhikode Wayanad

കോഴിക്കോട്: ആശുപത്രിയിലെ താമസ സ്ഥലത്ത് നഴ്‌സ് തൂങ്ങി മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി നെന്‍മേനി അരങ്ങാല്‍ ബഷീറിന്റെ മകള്‍ സഹല ബാനു (21)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്നു സഹല ബാനു.

ഇവര്‍ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിക്ക് മുകളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശനിയാഴ്ച രണ്ടുമണിക്കാണ് സഹല ഡ്യൂട്ടിക്ക് കേറേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവരെത്തിയില്ല. തുടര്‍ന്ന് താമസ സ്ഥലത്ത് ആശുപത്രി അധികൃതര്‍ അന്വേഷിച്ചെത്തി.

ഈ സമയം മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.