പിന്നോക്ക സമുദായങ്ങൾക്ക് വേണ്ടി സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തണം: എം എസ് എസ്

Wayanad

കല്പറ്റ: സംവരണ സമുദായങ്ങളുടെ നിഷേധിക്കപ്പെട്ട പ്രാതിനിധ്യം നിയമസഭയെ ബന്ധപ്പെട്ട മന്ത്രി അറിയിച്ച സാഹചര്യത്തിൽ അവ നികത്താൻ സർക്കാർ സ്പെഷൽ റിക്രൂട്ടുമെന്റ് ഉൾപ്പെടെയുള്ള പരിഹാര മാർഗങ്ങൾ സ്വീകരിക്കണമെന്ന് എം. എസ്. എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി. ഉണ്ണീനും ജനറൽ സെക്രട്ടറി എഞ്ചിനീയർ പി. മമ്മത് കോയയും ആവശ്യപ്പെട്ടു.

എല്ലാ വിഭാഗം ജനങ്ങളും നൽകുന്ന വിവിധ തരം നികുതികൾ വഴിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗമാളുകൾക്കും മതിയായ പ്രാതിനിധ്യം ലഭിക്കാൻ അവകാശമുണ്ട്. ചില വിഭാഗങ്ങൾക്ക് സർക്കാറിൽ നിന്ന് അനർഹമായി ലഭിച്ചുവെന്ന് ആക്ഷേപമുന്നയിക്കുമ്പോൾ നിജസ്ഥിതി വെളിപ്പെടുത്താൻ തയ്യാറാവാത്ത സർക്കാർ ഇപ്പോഴെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.