കളിക്കോപ്പുകളുടെ സമ്മാനവുമായി ദുരന്ത മുഖത്തേയ്ക്ക് കേരള എഡുക്കേഷൻ കൗൺസിൽ

Kozhikode

കോഴിക്കോട് : വയനാട് പ്രളയ ദുരന്തത്തിൽ അതിജീവിച്ച് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി കേരള എഡുക്കേഷൻ കൗൺസിൽ (കെ ഇ സി ) ഏർപ്പെടുത്തിയ നമ്മുടെ വയനാട് പദ്ധതി യാത്ര സംഘം മേപ്പാടിയിലേക്ക് പുറപ്പെട്ടു .

കെ ഇ സി യുടെ മോണ്ടിസോറി ട്രെയിനിംഗ് വിഭാഗം നേതൃത്വം നൽകുന്ന യാത്ര
മേയർ ഡോ എം ബീന ഫിലിപ്പ് ഫ്ലാഗ് ചെയ്തു. കളിക്കോപ്പുകൾ കണ്ട് കുട്ടികൾക്ക് ആനന്ദം ഉണ്ടാകും, അതിനപ്പുറം അവരിൽ ഒരാളായി , കഴിയുന്നിടത്തോളം അവർക്ക് ഫോണിൽ വിളിച്ച് ഒരുശ്വാസം കണ്ടെത്താൻ ഈ യാത്രയ്ക്ക് കഴിയണമെന്ന് മേയർ പറഞ്ഞു.
കെ ഇ സി രക്ഷാധികാരി എം എ ജോൺസൺ, ഡയറക്ടർ കൊല്ലറയ്ക്കൽ സതീശൻ , ചെയർമാൻ പ്രതാപ് മൊണാലിസ , കോഴിക്കോട് സെൻ്റർ പ്രിൻസിപ്പൽ പി രേഷ്മ , പി എ ശാരിക ( കൊടുങ്ങല്ലൂർ ) , ശ്രീലക്ഷ്മി ( ഗുരുവായൂർ ) നീതു സിജോ ( തൃശൂർ ) ,
എ കെ സൗബാനത്ത് ( കവനാട് -മലപ്പുറം ) , കെ എസ് വിജില ( വടകര ), കെ ബി മദൻലാൽ ( സുൽത്താൻ ബത്തേരി ) കെ എ അനൂപ് ( മാനന്തവാടി ) എം എ ലെസിജ ( മുട്ടിൽ , വയനാട് ), കെ ടി വി പ്രേമലത ( കാഞ്ഞങ്ങാട് ) , എ വി ലത ( ചീമേനി ) , കീർത്തി ( നീലേശ്വരം ) എന്നിവർ നേതൃത്വം നൽകി.

സംഘം കെ എസ് ആർ ടി സി സെപ്ഷ്യൽ വാഹനത്തിലാണ് യാത്ര തിരിച്ചത്.ഇന്ന് മുതൽ 5 ദിവസങ്ങളിലായി ദുരിതാശ്വാസ ക്യാമ്പിലുണ്ടാകും . കളിക്കോപ്പ് സെറ്റ് ചെയ്ത ഗെയിംസോൺ ഒരുക്കും . സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശ പ്രകാരമാണ് ക്യാമ്പിൽ പ്രവർത്തിക്കുക, മാനസികോല്ലാസം നൽകുന്ന പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ള
തെന്ന് കെ ഇ സി ഡയറക്ടർ കൊല്ലറയ്ക്കൽ സതീശൻ പറഞ്ഞു.