കോഴിക്കോട്: ആഗസ്റ്റ് വിപ്ലവത്തിന്റെ 81-ാം വാര്‍ഷികം ആഗസ്റ്റ് 9 മുതല്‍ 19 വരെയുള്ള തീയതികളില്‍ വിപുലമായി ആഘോഷിക്കാന്‍ ചേമഞ്ചേരി സോഷ്യലിസ്റ്റ് പഠനവേദി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 9ന് സെമിനാറും 19ന് ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് തീവെച്ചു നശിപ്പിച്ച ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന്‍ സ്വാതന്ത്ര്യസമര ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി രൂപീകരിച്ച പഞ്ചായത്ത്തല ബഹുജന കൂട്ടായ്മയുമായി സഹകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
വി വി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ശങ്കരന്‍ മാസ്റ്റര്‍, വി. ടി. വിനോദ് ബാബു കുളൂര്‍, അവിനാഷ് മാസ്റ്റര്‍, മോഹനന്‍ വളപ്പില്‍, സത്യന്‍ മേലാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യലിസ്റ്റ് പഠന വേദിയുടെ ഭാരവാഹികളായി വി.ടി വിനോദ് (പ്രസിഡന്റ്), പ്രദീപന്‍ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി) മുരളി മാസ്റ്റര്‍ കാന്തോളി (ട്രഷറര്‍)എന്നിവരെ തിരഞ്ഞെടുത്തു.