സാമൂഹിക വിഷയങ്ങളെ ധ്രുവീകരണത്തിന് ഉപയോഗിക്കരുത് : എൻറിച്ച് കോൺക്ലേവ്

Kozhikode

കോഴിക്കോട്: സാമൂഹിക വിഷയങ്ങളെ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തതിൽ നിന്ന് സംഘടനകൾ പിൻമാറണമെന്ന് കെ.എൻ. എം മർകസുദ്ദഅവ സിവിൽ സ്റ്റേഷൻ മണ്ഡലം സംഘടിപ്പിച്ച സോണൽ കോൺക്ലേവ് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ സവിശേഷമായ സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു.

കെ.എൻ. എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ.പി. സകരിയ്യ സംഗമം ഉദ്ഘാടനം ചെയ്തു. കെ. ഖാസിം മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ , എം.ജി.എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂർ , അക്ബർ കാര പറമ്പ് ,അബ്ദുൽ റഷീദ് കക്കോടി , ഫൈസൽ ഇയ്യക്കാട് , അബ്ദുള്ളക്കോയ പ്രസംഗിച്ചു.