‘യോഗ @ 60’ സൗജന്യ യോഗ പഠനം

Kozhikode

കോഴിക്കോട്: ആർവിയോൺ ഇന്റർനാഷണലും റോട്ടറി ക്ലബ് സൗത്തും സംയുക്തമായി യോഗ @ 60 എന്ന പേരിൽ സൗജന്യ യോഗ പഠനം സംഘടിപ്പിക്കുന്നു. 60 വയസ്സ് മുതലുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് പവർ യോഗ ക്ലാസ് സംഘടിപ്പിക്കുന്നത്. 41 ദിവസത്തെ സൗജന്യ പഠന ക്ലാസ് 17 മുതൽ ആരംഭിക്കും. 16 ന് വൈകീട്ട് 4 ന് അരയിടത്ത് പാലം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിനു സമീപം പ്രവർത്തിക്കുന്ന ആർവിയോൺസിൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് യോഗ പഠനത്തിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് യോഗ @ 60 കൊണ്ട് ലക്ഷ്യമിടുന്നത് എന്നും അറിയിച്ചു. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി 9633797838 എന്ന നമ്പറിൽ ബന്ധപ്പെടാം.

പത്രസമ്മേളനത്തിൽ ആർവിയോൺ ചെയർമാൻ രഞ്ജിത്ത് ആർവിയോൺസ്, സി.ഇ.ഒ നിഷ രഞ്ജിത്ത്, റോട്ടറി ക്ലബ് സൗത്ത് പ്രസിഡന്റ് പി.സി.കെ രാജൻ, ട്രഷറർ വിപിൻ രാജ് എന്നിവർ പങ്കെടുത്തു.