ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം 2022 അമൃത എ എസ്സിന്

Kozhikode

കോഴിക്കോട്: രണ്ടാമത് ലിറ്റാര്‍ട്ട് കഥാപുരസ്‌കാരം അമൃത എ എസ്സിന്. പി കെ പാറക്കടവ്, ഡോ. സുനീത ടി വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം എന്‍ട്രികളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളില്‍ നിന്നാണ് അമൃത എ. എസ് എഴുതിയ ‘ഫോബിയ’ എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് വെച്ച് പിന്നീട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരദാനം നിര്‍വഹിക്കുമെന്ന് ലിറ്റാര്‍ട്ട് ബുക്‌സ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധിന്‍ വി. എന്‍. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *