കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിന് പൊലീസ് മര്‍ദനം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലിസ് മര്‍ദിച്ചത്. ഇന്നലെ രാവിലെ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തുംവിധം വാഹനം ഓടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്‌തെന്ന പേരില്‍ സാദിഫിനെ പൊലിസ് അറസ്റ്റ് ചെയ്തു.
മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലിസുകാരാണ് സാദിഫിനെ മര്‍ദിച്ചത്. മീന്‍ലോറിയിലെ െ്രെഡവറായ സാദിഫ് ചോമ്പാലയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു. പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തില്‍ ഇയാളുടെ കൈക്ക് പരുക്കേറ്റു. രോഷാകുലരായ നാട്ടുകാര്‍ പിന്നീട് അതുവഴി കടന്നുപോയ മന്ത്രിയെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു. കോഴിക്കോട് ടൗണ്‍ പൊലിസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഏറെ നേരം മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ബോധപൂര്‍വം തടസം സൃഷ്ടിച്ച സാദിഫിനെ പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കിയെങ്കിലും ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞ് വീണ്ടും മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തുംവിധം െ്രെഡവ് ചെയ്തതിനെ തുടര്‍ന്നാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്നു മന്ത്രിയുടെ ഓഫിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.