തേറാട്ടിൽ കോൺഗ്രസ് എന്ന ജനകീയ കൂട്ടായ്മ കേരളത്തിൽ പുതുചരിത്രം സൃഷ്ടിക്കും: സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബാബു ജോസഫ്

Malappuram

മലപ്പുറം : കേരളത്തിലെ ജനകീയ വിഷയങ്ങൾ ഉയർത്തി കാട്ടിക്കൊണ്ട് രാഷ്ട്രീയ കലാ, സാംസ്കാരിക ഭേദമന്യേ ഇടപെടുന്ന കൂട്ടായ്മയായി തേറാട്ടിൽ കോൺഗ്രസ് കേരളത്തിൽ ചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലകൾ തോറും സഹകരിക്കുന്ന സംഘടനകളെ കൂട്ടിച്ചേർത്തുകൊണ്ട് സംയുക്തമായി ജനകീയ വിഷയങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഈ കൂട്ടായ്മയുടെ ചെയർമാൻ പറഞ്ഞു.

ഈ രംഗത്ത്, ജില്ലകളിൽ കൈകോർക്കുവാൻ, ജാതി, മതം, രാഷ്ട്രീയം, വർണ്ണ വിവേചനം മറന്നു കൊണ്ട് ഒത്തൊരുമിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഇത്തരം കൂട്ടായ്മകൾ വലിയ വിപ്ലവ മാറ്റമുണ്ടാക്കുന്നു സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ആശ തൃപ്പൂണിത്തുറ പറഞ്ഞു