പ്രമുഖ നടന്മാർക്കെിരേ ആരോപണവുമായി നടി മിനു മുനീർ

Kerala

തിരുവനന്തപുരം: പ്രമുഖ നടന്മാർക്കെിരേ ആരോപണവുമായി നടി മിനു മുനീർ. ഫെയ്സ് ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.

വഴങ്ങിക്കൊടുത്താലേ അമ്മയിൽ അംഗത്വം നൽകൂ എന്ന് ഇടവേള ബാബു പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും ക‍യറിപ്പിടിച്ചെന്നും മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തതായും നടി പറയുന്നു.