തിരുവനന്തപുരം: ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിനാണ് തലസ്ഥാനം ഇന്ന് വേദിയാകുന്നത്.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡുകൾ വിതരണം ചെയ്യും.
പരിസ്ഥിതി സൗഹൃദ ആർക്കിടെക്ചർ, ഇന്ത്യൻ ആർക്കിടെക്ചർ അവാർഡുകൾ, ഇന്ത്യൻ സ്റ്റേറ്റ് ആർക്കിടെക്ചർ അവാർഡ് (കർണാടക, ഗോവ), ഫോക്കസ് കൺട്രീസ് ആർക്കിടെക്ചർ അവാർഡ് (ബംഗ്ലാദേശ്, ഭൂട്ടാൻ, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ & ഉഗാണ്ട) തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡുകൾ നൽകുന്നത്.
പ്രശസ്ത ആർകിടെക്റ്റുകളായ ശങ്കർ എൻ. കാനഡെ, പങ്കജ് ഭഗവത്കർ, രഞ്ജിത് വാഗ്, പൂജാ ഖൈർനാർ, രാജേഷ് രംഗനാഥൻ, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദർശൻ സുഖാദിയ, സന്ദീപ് ഖോസ്ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കൽഗെ. മഹമ്മുദുൽ അൻവർ റിയാദും ബയേജിദ് മഹ്ബൂബ് ഖോണ്ട്കർ എന്നിവർക്കാണ് 33-ാമത് ജെ കെ ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത്.
രാജ്യത്തിന് അകത്തും പുറത്തും നിന്ന് 300-ലധികം ആർക്കിടെക്റ്റുകൾ, ബിൽഡർമാർ & എഞ്ചിനീയർമാർ, ഐഐഎ നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ജെ.കെ. സിമന്റ് ലിമിറ്റഡ് വൈസ് ചെയർമാൻ ഡോ. നിധിപതി സിംഘാനിയ, ജെ കെ സിമന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. രാഘവ്പത് സിംഘാനിയ, ജെ.കെ.എ.വൈ.എ. ചെയർമാൻ റാണാ പ്രതാപ് സിംഗ്, അഡ്മിനിസ്ട്രേറ്റർ- ആർ. എൻ.എം.എസ്. ഷിയാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സ്മാർട്ട് സിറ്റി ദൗത്യം ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് എങ്ങനെ സംഭാവന ചെയ്യുമെന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടക്കും. .