പ്രതിഷേധ ധര്‍ണ്ണ ഇന്ന് വൈകിട്ട്

Kozhikode

കോഴിക്കോട്: ചാലപ്പുറം ഭജനകോവില്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, പ്രദേശത്തോട് യു ഡി എഫ് കൗണ്‍സിലര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സി പി എം ചാലപ്പുറം ലോക്കല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തും.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പ്രതിഷേധ ധര്‍ണ സി പി എം ഏരിയ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.