തിരൂർ: ആധുനിക തലമുറക്ക് ധാർമ്മിക പാഠങ്ങൾ പകർന്ന് കൊടുക്കാൻ കുടുംബ കൂട്ടായ്മകളിൽ സംവിധാനം ആവശ്യമാണെന്ന് ചെമ്പ്ര കെ എൻ എം മർക്കസുദ്ദഅവ എൻലൈറ്റ് കോൺഫ്രൻസ് ആവശ്യപ്പെട്ടു.
കോൺഫറൻസിൻ്റെ ഭാഗമായി അവാർഡ് അസംബ്ലി, ചരിത്ര സ്മൃതി, വനിതാ സംഗമം , വിദ്യാർത്ഥി കോർണർ, കൗൺസിൽ മിറ്റ് എന്നിവ സംഘടിപ്പിച്ചു ഐ എസ് എം മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജലീൽ വൈരങ്കോട് ഉദ്ഘാടനം ചെയ്തു.
പി. മുനീർ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി എം.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി.എം.പി. ആദം റിപ്പോർട്ട് അവതരിപ്പിച്ചു. എച്ച്. അബ്ദുൽ വാഹിദ്, പി. നിഹാൽ , കെ. നൗഷാദ്, പി.പി. മുഹ്സിൻ, പി. മൻസീറ , പി. ഉമ്മു കുൽസു , എം.കെ. റസീന എന്നിവർ പ്രസംഗിച്ചു.