വനിതകൾ വ്യാപാര രംഗത്തേക്ക് കടന്നുവരണം: വ്യപാരി വ്യവസായി ഏകോപന സമിതി വനിത വിങ്

Kozhikode

കോഴിക്കോട്: വ്യാപാര രംഗത്തേക്ക് കടന്നു വരുന്ന വനിതകൾക്ക് പ്രത്യക ഇളവുകൾ നൽകി സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് കോഴിക്കോട് വ്യാപരഭവനിൽ കൂടിയ വ്യപാരി വ്യവസായി ഏകോപന സമിതി വനിത വിങ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് പി കെ ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. വനിത വിങ്. ജില്ലാ പ്രസിഡന്റ് കെ സരസ്വതി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി കെ വിജയലക്ഷ്മി നമ്പ്യാർ സ്വാഗതവും ട്രഷറർ മിനി പ്രദീപ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2024-2026 വർഷത്തേക്കുള്ള പുതിയ പ്രസിഡന്റ് ആയി കെ സരസ്വതി (താമരശ്ശേരി)യേയും , ജനറൽ സെക്രട്ടറിയായി മിനി പ്രദീപ് (മാത്തോട്ട )വും , ട്രഷറർ ആയി കെ വിജയ ലക്ഷിനബ്യാരെയും അടക്കം 20 തോളം മറ്റു ഭാരവാഹികളയും തെരഞ്ഞുടുത്തു , പുതിയ ഭാരവാഹികളെ ആശംസിച്ചുകൊണ്ട് സംസ്ഥാന യൂത്ത് വിങ് പ്രസിഡന്റ് സലിം രാമനാട്ടുകര , മനാഫ് കാപ്പാട് , കെ അബ്ദുൾ സലാം , ഷാജി താമരശ്ശേരി എന്നിവർ പ്രസംഗിച്ചു