ഹുദൈബിയ്യ അറബിക് കോളേജ്, മദ്രസത്തുൽ ബനാത്ത് സിൽവർ ജൂബിലി പ്രഖ്യാപന സമ്മേളനം 13ന്

Thiruvananthapuram

തിരു: തെക്കൻ കേരളത്തിലെ പ്രഗൽഭ പണ്ഡിതനായിരുന്ന മർഹൂം എൻ.എം യൂസുഫ് മൗലവി സ്ഥാപക ചെയർമാനായി പനവൂർ വെള്ളാഞ്ചിറ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ജാമിഅ ഹുദൈബിയ്യ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹുദൈബിയ്യ അറബിക് കോളേജിന്റെയും മദ്രസത്തുൽ ബനാത്തിന്റെയും സിൽവർ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി നൂറ് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നവംബർ 13 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.

ട്രസ്റ്റ് ചെയർമാൻ പുലിപ്പാറ എ.റഹ്മത്തുള്ള മൗലവി അധ്യക്ഷത വഹിക്കുന്ന സമ്മേളനം കായിക, വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ലോഗോ പ്രകാശനം നിർവഹിക്കും. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പ്രമേയ പ്രഖ്യാപനം നടത്തും. സെയ്ദ് മുഹമ്മദ് ഖാസിമി കോട്ടയം, ജാമിഅ മന്നാനിയ പ്രൊഫസർ പുലിപ്പാറ സുലൈമാൻ മൗലവി, ട്രസ്റ്റ് ജനറൽ സെക്രട്ടറി കൊണ്ണിയൂർ എസ്. എച്ച് ത്വാഹിർ മൗലവി, ഹുദൈബിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ യു. താജുദ്ദീൻ മൗലവി, റഹ്മാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ പി. എസ് അബ്ദുറഹീം ബാഖവി, മുണ്ടക്കയം ഹുസ്സൈൻ മൗലവി, ബയാനിയ്യ അറബി കോളേജ് പ്രിൻസിപ്പൽ പുല്ലമ്പാറ നാസിറുദ്ദീൻ മൗലവി തുടങ്ങിയവർ പ്രഭാഷണം നടത്തും.

മുതയിൽ താജുദ്ദീൻ മൗലവി, സിദ്ദീഖ് മൗലവി കടയ്ക്കൽ, നാഷിദ് മൗലവി കണ്ണനല്ലൂർ, ത്വാഹ മൗലവി തൊളിക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.