തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ആഗോള ചോക്ലേറ്റ് ബ്രാൻഡായ സോകൊവ കേരളത്തിനായി കാട്ടാക്കടയിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡാണ് “മുട്ടാസ് അറബിക് ചോക്ലേറ്റ് “. കേരളത്തിന്റെ സ്പൈസസും അറബി നാടിന്റെ മധുരവും ചേർത്താണ് മുട്ടാസ് വിപണിയിലെക്കെത്തിക്കുന്നത്.
ലോകത്ത് ലഭ്യമായ ഏറ്റവും വിലകൂടിയ കൊക്കോ കുരുക്കളിൽ മായം ചേർക്കാതെ രുചി ഒട്ടും ചോർന്നു പോകാതെ തയ്യാറാക്കുന്ന മുട്ടാസ് അറബിക്ക് ചോക്ലേറ്റിന് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. പ്രീമിയം ക്വാളിറ്റി ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുകവഴി ആസ്വാദകരുടെ പ്രിയപ്പെട്ട ചോക്കലേറ്റ് ബ്രാൻഡായി വളരെ ചുരുങ്ങിയ കാലം കൊണ്ട് സോക്കോവ മാറി.
ലോകത്തിലെ ഏറ്റവും പ്രീയപ്പെട്ട ചോക്കലേറ്റ് ഫ്ലേവർ ആണ് “Pistachio Kunafa Bar”. സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന Pistachio Kunafa Bar ആണ് കേരളത്തിനായി മുട്ടാസ് പുറത്തിറക്കുന്ന പ്രീമിയം ചോക്കലേറ്റ് . ലോകത്തിൽ ചോക്കലേറ്റ് പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ള ആശയമാണ് ബീൻ ടു ബാർ. മുട്ടാസിലൂടെ ബീൻ ടു ബാർ ആശയം കേരളത്തിലേക്ക് എത്തുന്നു .
ഗുണമേന്മ ഒട്ടും ചോർന്നു പോകാതെ മികച്ച ചോക്ലേറ്റുകൾ ഇന്ത്യൻ വിപണികളിലേക്ക് എത്തിക്കുകയാണ് മലയാളികളായ എം.എസ്. ബൈജു – ഷീബ ദമ്പതികളുടെ ലക്ഷ്യം.
യുറോപ്പിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉന്നത നിലവാരമുള്ള ചോക്കലേറ്റ് കുരുക്കൾ രാസപദാർത്ഥങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ ഗുണമേന്മ ഒട്ടും ചോരാതെയാണ് സോക്കോവ ചോക്ലേറ്റ് തയാറാക്കുന്നത്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ 2023 മെയ് മാസം -ാം തീയതി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ മണ്ഡലത്തിന്റെ വ്യാവസായിക സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് നൂറിലധികം നിക്ഷേപകർ സംരംഭങ്ങൾ ആരംഭിക്കാൻ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു.
ഇതിന്റെ ഭാഗമായി സ്വകാര്യ വ്യവസായ പാർക്കുകൾ സ്വകാര്യ ഉൽപ്പാദന യൂണിറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ മണ്ഡലത്തിൽ ആരംഭിക്കുവാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ലോഗോ പ്രകാശന ചടങ്ങിൽ ഐ. ബി. സതീഷ് എം.എൽ എ പറഞ്ഞു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ നിക്ഷേപക സംഗമത്തിൽ പങ്കെടുത്തപ്പോഴാണ് ആഗോള ബ്രാൻഡായ സൊകോവ യുടെ ചുക്കാൻ പിടിക്കുന്ന ബൈജുവും ഷീബയും സംരംഭവുമായി എംഎൽഎ യുമായി ബന്ധപ്പെട്ടത്.
കാട്ടാക്കടയിൽ പ്രവർത്തനമാരംഭിക്കുന്നതിൻ്റെ ആദ്യ ഘട്ടമായി മുട്ടാസ് അറബിക്ചോക്ലേറ്റിന്റെ പാക്കിംഗ് മാർക്കറ്റിങ്, വിതരണം എന്നിവയാണ് കാട്ടാക്കടയിൽ തുടങ്ങുന്നത്. ഇനി കാട്ടാക്കടയിൽ നിന്നുമായിരിക്കും അറബിക് ചോക്ലേറ്റുകൾ ഇന്ത്യയിലാകമാനം വിതരണ ത്തിനായി തയ്യാറാകുന്നത്.
Qahwa, halva, baklava എന്നിവയാണ് കേരളത്തിനായി തയ്യാറാക്കുന്ന ഫ്ലേവറുകൾ. ഇതിന് പുറമേ 30 ലധികം ഫ്ലേവറുകളും ഡയബെറ്റിക്ക് രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന ഡാർക്ക് ചോക്കലേറ്റും വിപണിയിൽ ഇറക്കും. അതോടൊപ്പം കേരളത്തിന്റെ തനത് രുചികൾ ഉപഭോക്താക്കൾക്കായി വിപണിയിലെത്തിക്കും.
മുട്ടാസ് അറബിക്ചോക്ലേറ്റിന്റെ ലോഞ്ചിംഗ് 2024 നവംബർ 13ന് ബഹു വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിക്കുന്നു. ചടങ്ങിൽ എം.എൽ.എമാരായ ഐ.ബി.സതീഷ് , വി.കെ.പ്രശാന്ത് , എം.വിൻസെന്റ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ കെ.എസ്.ഐ.ഡി.സി എം.ഡി ഹരി കിഷോർ ഐ.എ.എസ്, ജനപ്രതിനിധികൾ വ്യവസായ പ്രമുഖർ, സംരംഭകർ തുടങ്ങിയവർ പങ്കെടുക്കുന്നു . പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 50 പേർക്ക് പ്രത്യക്ഷമായും 70 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും .
രണ്ടാം ഘട്ടമായി ചോക്ലേറ്റ് നിർമാണ യൂണിറ്റ് കാട്ടാക്കട മണ്ഡലത്തിൽ സ്ഥാപിക്കുമെന്നും മുട്ടാസിന്റെ വരവ് കേരളത്തിലെ ചോക്ലേറ്റ് വിപണിക്ക് പുതിയ ഉണർവ് പകരുമെന്നും ബൈജു -ഷീബ ദമ്പതിമാർ ഉറപ്പ് നൽകുന്നു.