മങ്കട: സാമൂഹിക വിഷയങ്ങളെ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തതിൽ നിന്ന് സംഘടനകൾ പിൻമാറണമെന്ന് കെ.എൻ. എം മർകസുദ്ദഅവ മങ്കട മണ്ഡലം സംഘടിപ്പിച്ച സോണൽ കോൺക്ലേവ് ആവശ്യപ്പെട്ടു. കേരളത്തിൻ്റെ സവിശേഷമായ സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു.
കെ.എൻ. എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം.കെ മൂസ്സ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിണ്ടൻറ് ഡോ: യു.പി.യഹ് യ ഖാൻ മദനി, സെക്രട്ടറി ഷംസുദ്ധീൻ അയനിക്കോട്, റിയാസ് അൻവർ, വീരാൻസലഫി, എ. നൂറുദ്ദീൻ, അബ്ദുന്നാസർ പട്ടാക്കൽ, പി ഫിറോസ് ബാബു, സൈതാലി, പ്രസംഗിച്ചു.