നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
എടവണ്ണ: മതപരമായ അനുഷ്ഠാനങ്ങളുടെയും ആരാധനകളുടെയും ആത്മീയ ചൈതന്യം തിരിച്ച് പിടിക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്ന് ഐ എസ് എം ജില്ലാതസ്‌കിയത്ത് സംഗമം ആവശ്യപ്പെട്ടു. വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനമുള്‍പ്പെടെയുള്ള ആരാധനകള്‍ മനഷ്യസമൂഹത്തിന്റെ സംസ്‌ക്കരണമാണ് ലക്ഷ്യമാക്കുന്നത്. വ്യക്തിയും കുടുബവും സമൂഹവും അധാര്‍മ്മികതകളില്‍ നിന്ന് മുക്തമാവുമ്പോള്‍ മാത്രമാണ് ക്ഷേമരാഷ്ട്രം യാഥാര്‍ത്ഥ്യമാകുന്നത്. അതിനാല്‍ ധൂര്‍ത്തും അതിഭൗതികതയും ഒഴിവാക്കി ആത്മീയമായ ഔന്നത്യം നേടുവാന്‍ മതാനുഷ്ഠാനങ്ങള്‍ കൊണ്ട് സാധ്യമാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി ‘റമദാനിലൂടെ റയ്യാനിലേക്ക് ‘ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ജില്ല തസ്‌കിയ്യത്ത് സംഗമം എടവണ്ണ പത്തപ്പിരിയത്ത് കെ ജെ യു സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അലി മദനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്യഖാന്‍ മദനി അധ്യക്ഷത വഹിച്ചു.
വിവിധ പഠന സെഷനുകളിലായി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, സി സനിയ്യ അന്‍വാരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഫൈസല്‍ നന്‍മണ്ട, സയ്യിദ് സുല്ലമി, സജ്ജാദ് ഫാറുഖി ആലുവ, മുസ്തഫ മൗലവി അകമ്പാടം, നിസാര്‍ അന്‍വാരി കുനിയില്‍, റിഹാസ് പുലാമന്തോള്‍, ഡോ. ജാബിര്‍ അമാനി, ഡോ. മന്‍സൂര്‍ ഒതായി, മുഹമ്മദ് അരിപ്ര, നിജാഷ് പന്തലിങ്ങല്‍, ഷാദില്‍ മുത്തനൂര്‍, ഹബീബ് റഹ്മാന്‍ മങ്കട, ജുനൈസ് മുണ്ടേരി, ഫസലു റഹ്മാന്‍ എളമ്പിലാക്കോട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മംഗലശ്ശേരി, എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, ഐ ജി എം ജില്ലാ സെക്രട്ടറി ലുത്ഫ കുണ്ടുതോട്, ഫാസില്‍ ആലുക്കല്‍ എന്നിവര്‍ സംസാരിച്ചു.