കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് ബണ്ണീസ് ഗാദറിംങ്ങ് ശലഭോത്സവം വർണ്ണാഭമായി

Malappuram

തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ബണ്ണീസ് ഗാദറിംങ്ങായ ശലഭോത്‌സവം വർണ്ണാഭമായി. ശലഭോത്സവത്തിൽ കു രുന്നുകൾ ആടിയും പാടിയും നവ്യാനുഭവമാക്കി. ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സർവീസ് വളണ്ടിയേഴ്സും പങ്കെടുന്നു.

കാട്ടിലങ്ങാടി യതീം ഖാന സ്ക്കൂൾ കാമ്പസിൽ കുട്ടികളുടെ ടംടോല ഗാനത്തോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. പതാക ഉയർത്തൽ , കലാപരിപാടികൾ
,നിറച്ചാർത്ത്, ഗെയിംസ് കോർണർ, അവാർഡ് അസംബ്ലി, സമാപന ആഘോഷം എന്നിവ നടന്നു. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.ചെറുപ്രായത്തിൽ കുട്ടികളിൽ അച്ചടക്കവും ആത്മവിശ്വാസവും വളര്‍ത്തുന്നതിന് ശലഭോത്സവം ഉപകാരപ്രദമാകുമെന്ന് റംഷീദ ടീച്ചർ പറഞ്ഞു.
പ്രിൻസിപ്പൽ മുനീർ കാപ്പൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അഹമ്മദ് ഫൈസി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ പതാക ഉയർത്തി. കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട് ശലഭോത്സവ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

ഇ.പി. സൈതലവി, കളപ്പാട്ടിൽ അബു എന്നിവർ സമ്മാന കിറ്റുകൾ വിതരണം ചെയ്തു. ആതവനാട് മുഹമ്മദ് കുട്ടി, ടി.സൈനുദ്ധീൻ, വി.ടി. ഖാദർ, വൈസ് പ്രിൻസിപ്പൽ കെ . നൂറുദ്ധീൻ , പി ടി എ പ്രസിഡൻ്റ് പി.കെ. മുഹമ്മദ് അലി , പി. അൻവർ, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ഭാരവാഹികളായ പി.ജെ. അമീൻ, വി.കെ.കോമളവല്ലി, എ. പാത്തുമ്മ കുട്ടി, ജിബി ജോർജ്, തൊട്ടി വളപ്പിൽ ജലീൽ, കെ.പി. വഹീദ , ടി. മുഹമ്മദ് അമീൻ, പി. ഷാഹിന , പി. മുഹമ്മദ് യാസിർ, വി. ഹഫീസ് മുഹമ്മദ്, വി. സ്മിത എന്നിവർ സംസാരിച്ചു.