തിരുന്നാവായ : “ലഹരിക്കെതിരെ കൈകോർക്കാം “എന്ന പ്രമേയത്തിൽ എം ജി എം തെക്കൻ കുറ്റൂർ മേഖല സമിതിയുടെ ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി.
ലഹരിയുടെ മറവിൽ സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾ കൂടി വരികയാണ്.
സമൂഹത്തിൽ നിരന്തരമായി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം ആവശ്യപ്പെട്ടു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ കൂട്ടായ്മ ,പോസ്റ്റർ പ്രദർശനം,അയൽക്കൂട്ടം, വനിതാ ചർച്ചാ വേദി, ലഹരി വിരുദ്ധ അസംബ്ലി എന്നിവ നടക്കും.എം ജി എം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ. സൈനബ കാമ്പയിൻ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ഭാരവാഹികളായ ആരിഫ മൂഴിക്കൽ , സി.പി. ജാനിസ , സഫ്റീന പാറപ്പുറത്ത് , പി. ആരിഫ , പി. സക്കീന, ടി. മുബീന, നസീറ തയ്യിൽ എന്നിവർ സംസാരിച്ചു.