തിരുവനന്തപുരം: ധനുവച്ചപുരം കൊല്ലയിൽ 1118-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും മുതിർന്ന സഹകാരികളെ ആദരിക്കലും ധനുവച്ചപുരം ധനുശ്രീ ആഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു ഉദ്ഘാടനം ചെയ്തു.

ബാങ്ക് ഭരണസമിതി പ്രസിഡൻ്റ് വി.എസ്. പ്രദീപിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ 2025-26 വർഷത്തേയ്ക്കുള്ള ബജറ്റും ബൈലാഭേദഗതികളും ബാങ്ക് സെക്രട്ടറി അദിർഷ. എസ്.ആർ അവതരിപ്പിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള , കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. എൻ.എസ്. നവനീത് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പത്മകുമാർ, ബാങ്ക് മുൻ പ്രസിഡൻ്റ് ടി.രാധാകൃഷ്ണൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ പ്രൊഫ. കെ. ജഗന്നാഥൻ നായർ, രാഹുൽ.എ.രാജൻ, ജി.വിജയൻ, എസ്.സന്തോഷ് കുമാർ, എ.അനീഷ്, ബി.സരസമ്മ, ദീപ.എ.എസ്, വിജയരാജി. ഐ.വി ,എൽ.സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുവർഷ കലണ്ടർ മുതിർന്ന സഹകാരിയും മുൻ ബോർഡ് മെമ്പറുമായ കൃഷ്ണൻ നായർക്ക് കൈമാറി ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു പ്രകാശനം ചെയ്തു.