പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയ തിരുന്നാള്‍ ഫെബ്രുവരി രണ്ട് മുതല്‍ 18വരെ

Wayanad

കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയം

കല്പറ്റ: കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ദേവാലയത്തിന്‍റെ 117ാം വാര്‍ഷിക തിരുനാള്‍ ഫെബ്രുവരി രണ്ട് മുതല്‍ 18വരെ നടക്കും. പ്രധാന തിരുനാള്‍ ദിനങ്ങള്‍ ഫെബ്രുവരി 10, 11, 12, 18 തിയ്യതികളിലാണ് നടക്കുക.

ആശ്രയം തേടിയെത്തുന്നവരെ കൈവിടാതെ അനുഗ്രഹം ചൊരിയുന്ന പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്‍റെ തിരുനാള്‍ മലബാറിന്‍റെ മഹോത്സവം കൂടിയാണ്. 1908ല്‍ വയനാട്ടിലെത്തിയ ഫ്രഞ്ച് മിഷനറി റവ ഫാദര്‍ ആര്‍മെണ്ട് ഷാങ്ങ്മാരി ജെഫ്രിനോ സ്ഥാപിച്ച ഈ ദേവാലയത്തിലെത്തി എന്ത് പ്രാര്‍ത്ഥിച്ചാലും ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ നേടുന്നതിനായി എത്തുന്ന ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി മൂന്ന് മുതല്‍ 18വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.30നുള്ള ജപമാല, ദിവ്യബലി കൂടാതെ 10, 12, 03 മണിക്കും ദിവ്യബലി ഉണ്ടാകും. വൈകുന്നേരങ്ങളിലെ ദിവ്യബലി സ്റ്റേജിലായിലിക്കും നടക്കുക. തിരുനാള്‍ ദിവസങ്ങളില്‍ അടിമവെക്കുന്നതിനും കുര്‍ബാന പണം നല്‍കുന്നതിനും വഴിപാടുകള്‍ക്കും സൗകര്യം ഉണ്ടാകും.

10,11,18 തിയ്യതികളില്‍ പള്ളിക്കുന്നിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടാകും. തിരുനാളിനെത്തുന്നവര്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഒഴിവാക്കി സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പള്ളിക്ക് പുറകുവശത്തും ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമായിരിക്കും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം. ഫെബ്രുവരി മൂന്നിന് രാവിലെ മുതല്‍ പൂപന്തലില്‍ നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും.

പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ ധ്യാന കേന്ദ്രത്തില്‍ മാസത്തിലെ എല്ലാ ആദ്യത്തെ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് താമസിച്ചുള്ള ധ്യാനത്തിന് സൗകര്യമുണ്ടെന്നും പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. തിരുനാള്‍ ദിവസങ്ങളില്‍ റവ ഡോ അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തില്‍ രോഗശാന്തി ശുശ്രൂഷയും വിമോചന പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

ഫെബ്രുവരി രണ്ട് ഞാറാഴ്ച ഫാദര്‍ ജെഫ്രിനോ അനുസ്മരണ ദിനമാണ്. അന്നേ ദിവസം രാവിലെ ആറുമണിക്കും എട്ടുമണിക്കും ജപമാല, ദിവ്യബലി, 4.30ന് ഗ്രോട്ടോയില്‍ കൊടിയേറ്റം, 5.00ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും. കണ്ണൂര്‍ രൂപത വികാരി ജനറല്‍ വെരി റവ മോണ്‍ ക്ലാരന്‍സ് പാലിയത്ത് കാര്‍മികനായിരിക്കും.

ഫെബ്രുവരി മൂന്നിന് വൈകിട്ട് 5ന് ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് റവ ഫാ സനല്‍ ലോറന്‍സ് കാര്‍മികത്വം വഹിക്കും. വെരി റവ ഫാ ജിയോലിന്‍ ഏഴേടത്ത് പ്രസംഗിക്കും. പള്ളിക്കുന്ന് സെന്റ് പീറ്റേഴ്‌സ് യൂണിറ്റ് നേതൃത്വം വഹിക്കും.

ഫെബ്രുവരി നാലിന് വൈകിട്ട് 5ന് നടക്കുന്ന ജപമാല, ദിവ്യബലി, നൊവേന ക്ക് റവ ഫാ ജെയ്‌സണ്‍ കളത്തിപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. റവ ഫാ വിന്‍സെന്റ് കൊരട്ടിപ്പറമ്പിലിന്റെ പ്രസംഗം ഉണ്ടാകും. അമ്പലമൂട് സെന്റ് മേരീസ് യൂണിറ്റ് നേതൃത്വം നല്‍കും. അഞ്ചിന് അഞ്ച് മണിക്ക് നടക്കുന്ന ജപമാല, ദിവ്യബലി, നൊവേനക്ക് റവ ഫാ മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. റവ ഫാ റെനി റോഡ്രിഗസ് പ്രസംഗിക്കും. പള്ളിക്കുന്ന് സെന്റ് ആന്റണീസ് യൂണിറ്റ് നേതൃത്വം നല്‍കും.

ഫെബ്രുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്ക് ജപമാല, ദിവ്യബലി, നൊവേനക്ക് മോണ്‍ വിന്‍സെന്റ് അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും. റവ ഫാ ജീവന്‍ വര്‍ഗീസ് പ്രസംഗിക്കും. ഊട്ടുപാറ സെന്റ് പോള്‍സ് യൂണിറ്റ് നേതൃത്വം വഹിക്കും. വൈകിട്ട് 7.30ന്കുടുംബ യൂണിറ്റുകളിലെ പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളുടേയും ഭക്ത സംഘടനകളുടേയും കലാപരിപാടികള്‍ നടക്കും. ഏഴാം തിയ്യതി വൈകിട്ട് 5ന് ജപമാല, ദിവ്യബലി, നൊവേന. ബത്തേരി രൂപത മെത്രാന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് കാര്‍മികത്വം വഹിക്കും. പുല്ലാന്തിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് യൂണിറ്റ് നേതൃത്വം വഹിക്കും. വൈകിട്ട് 7.30ന് കാര്‍മ്മല്‍ സ്‌കൂള്‍, കുടുംബ യൂണിറ്റികുള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ ഉണ്ടാകും.

എട്ടാം തിയ്യതി രാവിലെ 6.30നും 10നും ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും. വെരി റവ ഫാ വിന്‍സെന്റ് കൗരണ്ടിയാര്‍ കുന്നേല്‍ കാര്‍മികത്വം വഹിക്കും. കെ എല്‍ എം കരുണ പെയിന്‍ ആന്റ് പാലിയേറ്റിവ് രോഗശാന്തി സുശ്രൂഷ നേതൃത്വം വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ജപമാല, വിദ്യബലി, നൊവേനക്ക് റവ ഫാ വില്യം രാജന്‍ കാര്‍മികത്വം വഹിക്കും. അമ്പലമൂട് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ യൂണിറ്റ് നേതൃത്വം വഹിക്കും. വൈകിട്ട് 7.30ന് ആര്‍ സി യൂ പി സ്‌കൂള്‍, സണ്‍ഡേസ്‌കൂള്‍, കൂടുംബ യൂണിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.

ഫെബ്രുവരി ഒന്‍പതിന് രാവിലെ 6നും എട്ടിനും ജപമാല, ദിവ്യബലി എന്നിവയ്ക്ക് സഹവികാരി റവ ഫാ നോബിള്‍ രാമച്ചംകുഴി കാര്‍മികത്വം വഹിക്കും. ദമ്പതി കൂട്ടായ്മ നേതൃത്വം വഹിക്കും. 10 മണിക്ക് സ്്‌റ്റേജില്‍ നടക്കുന്ന ജപമാല, ആഘോഷമായ ദിവ്യബലി എന്നിവയ്ക്ക് മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യ കാര്‍മികത്വം വഹിക്കും. കമ്പളക്കാട് ഹോളി ഫാമിലി യൂണിറ്റ് നേതൃത്വം വഹിക്കും. വൈകിട്ട് 5ന് നടക്കുന്ന ജപമാല, ദിവ്യബലി, നൊവേന എന്നിവയ്ക്ക് മോണ്‍ പയസ് എടേഴത്ത് കാര്‍മികത്വം വഹിക്കും. റവ ഫാ ജോയി പൈനാടത്ത് പ്രസംഗിക്കും. പാലപ്പറ്റ സെന്റ് ജോണ്‍സണ്‍സ് നേതൃത്വം നല്‍കും.ദിവ്യകാരുണ്യ പ്രദക്ഷിണം, വാഴവ് എന്നിവയും 8.30ന് ലൂര്‍ദ്ദ് മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗായക സംഘം എന്നിവരുടെ കലാപരിപാടികളും ഉണ്ടാകും.

ഫെബ്രുവരി 10ന് രാവിലെ 6ന് നട തുറക്കല്‍, ദിവ്യബലി, 8ന് ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി വെരി റവ ഡോ അലോഷ്യസ് കുളങ്ങര കാര്‍മികത്വം വഹിക്കും. പാരീസ് കൗണ്‍സില്‍ നേതൃത്വം വഹിക്കും. കൊടിയേറ്റവും (പള്ളിയങ്കണം), തിരുസ്വരൂപം പൂപ്പന്തലിലേക്ക്്. 10 മണിക്ക് ജപമാല, ദിവ്യബലി. റവ ഫാ വിന്‍സെന്റ് പുളിക്കല്‍ കാര്‍മികത്വം വഹിക്കും. യൂത്ത് കോഡിനേറ്റേഴ്‌സ് നേതൃത്വം വഹിക്കും. നേര്‍ച്ച ഭക്ഷണം ഉണ്ടാകും. വൈകിട്ട് 3ന് ദിവ്യബലിക്ക് റവ ഫ സാന്‍ലിയോ ലൂയിസ് കാര്‍മികത്വം വഹിക്കും. 5.30ന് അഭിവന്ദ്യ പിതാവിനും വൈദീകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഗ്രോട്ടോയില്‍ സ്വീകരണം. 6.30ന് ആഘോഷമായ സമൂഹബലിക്ക് കണ്ണൂര്‍ രൂപത മെത്രാന്‍ മോസ്റ്റ് റവ ഡോ അലക്‌സ് വടക്കും തല മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മെഗാ ഇവന്റ് 2025 (ഡാന്‍സ് വേള്‍ഡ് കൊല്ലം). കോള്‍പ്പിംഗ് സംഘടന, മാതൃ സംഘടന എന്നിവ നേതൃത്വം വഹിക്കും.

11ന് ചൊവ്വാഴ്ച രാവിലെ 6നും എട്ടിനും ജപമാല, ദിവ്യബലി. റവ ഫാ സിജു ഓലിക്കര കാര്‍മികത്വം വഹിക്കും. ദര്‍ശന സമൂഹം നേതൃത്വം നല്‍കും. 10.30ന് ആഘോഷമായ സമൂഹബലിക്ക് കോഴിക്കോട് രൂപത മെത്രാന്‍ മോസ്റ്റ് റവ ഡോ വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികനായിരിക്കും. ലിജിയന്‍ ഓഫ് മേരി, വിന്‍സെന്റ് ഡി പോള്‍ സംഘടനകള്‍ നേതൃത്വം വഹിക്കും. നേര്‍ച്ച ഭക്ഷണവും ഉണ്ടാകും. വൈകിട്ട് 3ന് ദിവ്യബലിക്ക് റവ ഫാ പി എം അനീഷ് കാര്‍മികത്വം വഹിക്കും. 4ന് നടക്കുന്ന ആഘോഷമായ സമൂഹബവിക്ക് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍ ഡോ ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സണ്‍ഡേ സ്‌കൂള്‍ നേതൃത്വം വഹിക്കും.5.30ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ രഥപ്രദിക്ഷണം നടക്കും. റവ ഫാ ജോസഫ് പുത്തന്‍പുരക്കല്‍ (കാപ്പിപ്പൊടിയച്ചന്‍) തിരുനാള്‍ സന്ദേശം നല്‍കും. തിരുവനന്തപുരം എയ്ഞ്ചല്‍ കമ്യൂണിക്കേഷന്‍സിന്റെ നസ്രത്തിലെ കന്യക എന്ന ബൈബിള്‍ നാടകവും ഉണ്ടാകും.

ഫെബ്രുവരി 12ന് രാവിലെ 10ന് ജപമാല, ദിവ്യബലി റവ ഫ പോള്‍ പേഴ്‌സി കാര്‍മികത്വം വഹിക്കും. 3ന് നടക്കുന്ന ജപമാലക്കും ദിവ്യബലിക്കും റവ ഫാ വിക്ടര്‍ മെന്‍ഡോണ്‍സ കാര്‍മികത്വം വഹിക്കും. 4ന് സെമിത്തേരി സന്ദര്‍ശനം, പ്രാര്‍ത്ഥന, 4.30ന് കൊടിയിറക്കല്‍ പള്ളിയങ്കണം, ജപമാല, ദിവ്യബലി, നൊവേന വെരി റവ ഫാ ജെറോം ചിങ്ങന്തറ കാര്‍മികത്വം വഹിക്കും. റവ ഫാ ഷാന്റോ ആന്റണി പ്രസംഗിക്കും.

13ന് ജപമാല, ദിവ്യബലി, നൊവേന. വെരി റവ ഫ സെബാസ്റ്റ്യന്‍ കറുകപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. റവ ഫാ ഫ്രഡ്ഡിന്‍ ജോസഫ് പ്രസംഗിക്കും. 15ന് രാവിലെ 6.30നും 10 മണിക്കും ജപമാല, ദിവ്യബലി, നൊവേന. റവ ഫാ ആന്റണി കാര്‍മികത്വം വഹിക്കും. റവ ഫാ ബേബി ഒറവനാംതടത്തില്‍ പ്രസംഗിക്കും. വൈകിട്ട് 5ന് ജപമാല, ആഘോഷമായ ദിവ്യബലി, നൊവേന. താമരശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

16ന് രാവിലെ 6നും എട്ടിനും ജപമാല, ദിവ്യബലി. റവ ഫാ ഷാംകുമാര്‍ കാര്‍മികത്വം വഹിക്കും. 10ന് ജപമാല, ദിവ്യബലി (സ്റ്റേജില്‍) റവ ഫ സജീവ് വര്‍ഗീസ് കാര്‍മികത്വം വഹിക്കും. 3ന് ജപമാല, ദിവ്യബലി. റവ ഫാ ബിനോയ് കാര്‍മികത്വം വഹിക്കും. 5ന് ജപമാല, ദിവ്യബലി, നൊവേന വെരി റവ ഫാ തോമസ് പനക്കല്‍ കാര്‍മികത്വം വഹിക്കും. വെരി റവ ഫാ പോള്‍ മുണ്ടോളിക്കല്‍ പ്രസംഗിക്കും. 17ന് രാവിലെ 5ന് ജപമാല, ദിവ്യബലി, നൊവേന. റവ ഫാ ജോണ്‍ വെട്ടിമലയില്‍ കാര്‍മികത്വം വഹിക്കും. റവ ഫ ഷിജോയ് ഫ്രാന്‍സിസ് പ്രസംഗിക്കും.

സമാപന ദിവസമായ 18ന് രാവിലെ എട്ടിന് ജപമാല, ദിവ്യബലി റവ ഫാ സണ്ണി പടിഞ്ഞാറേടത്ത് കാര്‍മികത്വം വഹിക്കും. 10ന് ജപമാല, ദിവ്യബലി റവ ഫാ പോള്‍ ആന്‍ഡ്രൂസ് കാര്‍മികത്വം വഹിക്കും. റവ ഫാ ആല്‍ഫ്രഡ് വടക്കേതുണ്ടില്‍ പ്രസംഗിക്കും. 4.30ന് ഗ്രോട്ടോയില്‍ കൊടിയിറക്കല്‍. 5ന് ജപമാല, ദിവ്യബലി, നൊവേന. മോസ്റ്റ് റവ ഡോ ജെയിംസ് ആനാപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. നടയടക്കല്‍. ആലപ്പുഴ തിരുവിതാംകൂര്‍ ഹാസ്യകലയുടെ കോമഡി ഷോര്‍ട്ട്‌സും ഉണ്ടാകും.