തളിപ്പറമ്പ: കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടേയും കോഴിക്കോട് എം.എം.സി ( മലബാർ മെഡിക്കൽ കോളേജ്) ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 18 ന് തളിപ്പറമ്പിൽ സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിക്കുന്നു. സയ്യിദ് നഗറിലുള്ള റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9 ന് തളിപ്പറമ്പ ഡി.വൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്യും.
കെ.എൻ.എം മർകസുദഅവ തളിപ്പറമ്പ മണ്ഡലം പ്രസിഡൻ്റ് കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി മുഖ്യാതിഥിയായിരിക്കും. വാർഡ് കൗൺസിലർ എം.സജിന, റോയൽ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ രതീഷൻ കൊവ്വപ്രവൻ, എം എം.എസ് ഹോസ്പിറ്റൽ മാനേജർ സന്ദീപ് സംബന്ധിക്കും.
ഹൃദോഗം, കിഡ്നി, സഞ്ജീവിനി കിഡ്നി സ്ക്രീനിങ്ങ് ,ഇ എൻ ടി, ഓർത്തോ, ഒഫ്താൽ, ഡെൻ്റൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് സേവനം ലഭിക്കുക. രജിസ്ട്രേഷന് ഫോൺ: 7510314252,83010 92361