റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

Kannur

തലശ്ശേരി: മുബാറക്ക് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ടിപി സിന്ധു അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സുകേഷ് ബോധവൽക്കരണ ക്ലാസ് നടത്തി. തലായി തീരദേശ പോലീസ് സ്റ്റേഷൻ എസ് ഐ പ്രമോദ്, കെ അബൂബക്കർ, സിവിൽ പോലീസ് ഓഫീസർ റെനീഷ്, എൻ എസ് എസ് വളണ്ടിയർ ഷാദിയ എന്നിവർ പ്രസംഗിച്ചു.