കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാരീതികൾ മൂലവും രക്ഷിതാക്കളുടെ അശ്രദ്ധ മൂലവും കുട്ടികളിലെ അലർജി ആസ്തമ രോഗങ്ങൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തത് ഭാവിയിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കണ്ണൂരിൽ ശിശുരോഗ വിദഗ്ധർ ക്കായി സംഘടിപ്പിച്ച അലർജി ആസ്ത്മ ശില്പശാല അഭിപ്രായപ്പെട്ടു.
ഐ എ പി നാഷണൽ പ്രസിഡൻറ് ആക്ഷൻ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിദഗ്ധർക്കായി സംഘടിപ്പിക്കുന്ന ആസ്ത്മ – അലർജി ഐ എ പി ദേശീയ വൈസ് പ്രസിഡണ്ട് പ്രൊഫസർ എം ശിങ്കാരവേലു (പോണ്ടിച്ചേരി) ഉദ്ഘാടനം ചെയ്തു. . ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവന് അധ്യക്ഷനായി. ഡോ ജോണി സെബാസ്റ്റ്യൻ, ഡോ എം കെ നന്ദകുമാർ, ഡോ നിമ്മി ജോസഫ്, ഡോ മൃദുല ശങ്കർ, ഡോ ശരത് ബാബു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ അജിത് സുഭാഷ്, ഡോ ആര്യാദേവി, ഡോ അരുൺ അഭിലാഷ്, ഡോ പത്മനാഭ ഷേണായി, ഡോ സുൽഫിക്കർ അലി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സ്പൈറോമെട്രി, ഓസ്ലോ മെട്രി, അലർജി അൽഗോരിതം, ആസ്മാ ഡിവൈസ് & ടൂൾസ് എന്നിവയിൽ പ്രായോഗിക പരിശീലനവും നൽകി