ഠാക്കൂർ ഗഞ്ച് ( ബീഹാർ ) : ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യുമൺ റിസോഴ്സ് ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ ( എഛ് ആർ ഡി എഫ് ) ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അത് കൂടുതൽ വികസിപ്പിക്കുമെന്നും ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ബീഹാറിലെ എഛ് ആർ ഡി എഫ് പബ്ലിക് സ്കൂളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന അദ്ദേഹം.

ഡോ.ഹുസൈൻ മടവൂർ അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ വിജയം വരിക്കാൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ഠാക്കൂർഗഞ്ചിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മൂന്ന് വർഷം കൊണ്ട് സ്കൂളിൽ ഇരുന്നൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പഠനസൗകര്യമൊരുക്കാൻ എഛ് ആർ ഡി എഫിന്ന് സാധിച്ചിട്ടുണ്ട്. സി. ബി. എസ്. ഇ സിലബസ് അനുസരിച്ചാണ് പഠനം.

ദരിദ്ര്യ വിദ്യാർത്ഥികൾക്ക് പഠനവും ഹോസ്റ്റലും ഭക്ഷണണവും വസ്ത്രവും പാഠ പുസ്തകങ്ങളും സൗജന്യമാണ്. പരിസരപ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികളും തണുപ്പം കാലത്ത് കമ്പിളി വസ്തവിതരണവും സ്കൂൾ മുഖേന എഛ് ആർ ഡി എഫ് ചെയ്ത് വരുന്നുണ്ട്.

പ്രിൻസിപ്പാൾ കെ.പി ഫിറോസ്, സെക്രട്ടരി കെ.സിറാജുദ്ധീൻ, മുഹമ്മദ് ആസാദ് അലി, തുടങ്ങിയവർ സംസാരിച്ചു.