ചണ്ഡീഗഢ്: ഹരിയാനയില്‍ മുന്‍ എം എല്‍ എ ഡോ. വീരേന്ദ്രപാലും 36 സമുദായങ്ങളില്‍ നിന്നുള്ള 50 ജെ ജെ പി, ബി ജെ പി, ഐ എന്‍ എല്‍ ഡി നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ചൗധരി ഉദയ്ബാന്‍, ദീപേന്ദര്‍ സിംഗ് ഹൂഡ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വീരേന്ദ്രപാലും മറ്റ് നേതാക്കളും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.
പാര്‍ട്ടിയിലേക്ക് പുതുതായെത്തിവരെ മൂന്ന് നേതാക്കളും ചേര്‍ന്ന് സ്വാഗതം ചെയ്തു. എല്ലാ സമുദായങ്ങളും ബി ജെ പി നയങ്ങളാല്‍ ബുദ്ധിമുട്ടുന്നതിനാലാണ് 36 സമുദായങ്ങളിലുള്ളവരും കോണ്‍ഗ്രസിലെത്തത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. പുതു നേതാക്കള്‍ സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസിന് അനുകൂലമായി രൂപപ്പെടുന്ന തരംഗമാണ് ഇത് സൂചിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.