മാനവിക മൂല്യങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങൾ കരുതിയിരിക്കണം: കെ എ ടി എഫ്

Wayanad

മേപ്പാടി : കേരള സമൂഹത്തിൽ നിലനിൽക്കുന്ന ധാർമിക മാനവിക മൂല്യങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലിംഗസമത്വത്തിന്റെയും മറവിൽ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിക്കൊണ്ട് നടക്കുന്നുണ്ടെന്നും അതിനെതിരെ മൂല്യങ്ങളെ സ്നേഹിക്കുന്നവർ ഒന്നിക്കണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വിചക്ഷണരെ ഉപയോഗപ്പെടുത്തി സ്കൂൾ കോളേജ് കരിക്കുലത്തിലും വിദ്യാർത്ഥി പ്രസ്ഥാനത്തെ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്കിടയിലും മൂല്യങ്ങൾക്കെതിരെ വെല്ലുവിളി ഉയർത്തുന്നത് അപകടകരമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

‘ വിദ്യാഭ്യാസം സംസ്കരണത്തിന്’ എന്ന കാലികപ്രസക്തമായ പ്രമേയത്തിൽ നടന്ന സമ്മേളനം വയനാട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ റസാക്ക് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശരീഫ് ഇ.കെ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി റംല ടീച്ചർ പ്രമേയ പ്രഭാഷണവും നടത്തി .

സർവീസിൽ നിന്നും വിരമിക്കുകയും അന്തർജില്ല സ്ഥലംമാറ്റം ലഭിക്കുകയുംചെയ്ത അധ്യാപകരായ മുഹമ്മദ് ശരീഫ് ബാവലി, ശിഹാബുദ്ദീൻ വാരാമ്പറ്റ , അബ്ദുൽ അസീസ് മടക്കിമല , റുക്സാന മീനങ്ങാടി , സ്മിത ടീച്ചർ സുബൈദ ടീച്ചർ, റുക്സാന ടീച്ചർ ,ശുഭ റാണി ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി.

മുസ്ലിംലീഗ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡൻറ് ടി ഹംസ, മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി കെ അഷ്റഫ്, കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽസലാം എംപി, മേപ്പാടി മഹല്ല് ഖത്തീബ് മുസ്ത്ഥ ഫൈസി, മേപ്പാടിഎംസിഎഫ് പബ്ലിക് സ്കൂൾ സെക്രട്ടറി അബ്ദുൽ സലീം മാസ്റ്റർ , വൈത്തിരി ഉപജില്ല പ്രസിഡണ്ട് ബഷീർ ടി, മാനന്തവാടി ഉപജില്ലാ പ്രസിഡണ്ട് സുബൈർ ഗദ്ദാഫി, ബത്തേരി ഉപജില്ല ട്രഷറർ ശരീദ്, ജാഫർ പി കെ ജിഎം ബനാത്ത് വാല എന്നിവർ പ്രസംഗിച്ചു.

കെ എ ടി എഫ് ജില്ലാ ഭാരവാഹികളായി ജാഫർ പി കെ (പ്രസിഡൻറ് ) സിദ്ദീഖ് കെ എൻ (ജനറൽ സെക്രട്ടറി) ഖലീലു റഹ്‌മാൻ കെ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു . മറ്റു ഭാരവാഹികൾ : മുഹമ്മദ് ഷരീഫ്. ഇ കെ (സീനിയർ വൈസ് പ്രസിഡന്റ്)യൂനുസ്. ഇ
(ഓർഗനൈസിങ് സെക്രട്ടറി) അക്ബറലി. ടി, (ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി) ജി എം ബനാത്ത്‌ വാല, സ്വാലിഹ് എ.പി.,നസ്‌റിൻ. തയ്യുള്ളതിൽ, സ്വാലിഹ്. കെ (വൈസ് പ്രസിഡന്റുമാർ) നൗഷാദ്. ടി കെ, ജമീല. ടി എ,രഹന. എപി അബ്ദുൽ ഹമീദ് എ എം (സെക്രട്ടറിമാർ) ബഷീർ. ടി, മമ്മൂട്ടി. ടി ഷാഹിദ. പി, നിഅ്‌മത്തുല്ലാഹ് സഹൽ. കെ ,അബ്ദുസ്സലാം എംപി, ശംസിയ. പി പി,സൈദലവി. കെ കെ, ഫൈസൽ. കെ എം, ഷരീദ്. ടി എസ്, നബീൽ. പി പി, സൽമത്ത്. കെ പി, സുബൈർ ഗദ്ദാഫി ജാഫർ മണിമല ,അബ്ദുൽ ജലീൽ. എം , ശിഹാബുദ്ധീൻ. പി , അബ്ദുൽ അസീസ്. കെ (എക്സിക്യൂട്ടീവ് അംഗങ്ങൾ)
അബ്ദുസ്സലാം. എംപി, ജാഫർ. പി കെ, സിദ്ദീഖ് കെ എൻ എന്നിവരെ സംസ്ഥാന കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുത്തു.