സുല്‍ത്താന്‍ ബത്തേരി: റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (RATF) സംസ്ഥാന സമ്മേളനം വിപുലമായ പരിപാടികളോടെ 2024 ഫിബ്രവരി 27, 28 തിയ്യതികളില്‍ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി വയനാട് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സിക്രട്ടറി ടി. മുഹമ്മദ് സാഹിബ് ചെയര്‍മാനും RATF സംസ്ഥാന ജനറല്‍ സിക്രട്ടറി സി.എച്ച് ഹംസ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും, എന്‍.എ സലീം ഫാറൂഖി ട്രഷറര്‍റുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മുസ്ലിംലീഗ് ജില്ലാ സിക്രട്ടറി പി.പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. RATF സംസ്ഥാന പ്രസിഡണ്ട് എം.സ്വലാഹുദ്ദീന്‍ മദനി (എറണാകുളം) അധ്യക്ഷത വഹിച്ചു. വി. ഉമ്മര്‍ഹാജി, ഷബീര്‍ അഹമ്മദ്, എം എ അസൈനാര്‍, അബ്ദുല്ല മാടക്കര, (മുസ്ലിം ലീഗ്), കെ.പി. യൂസുഫ് ഹാജി, ഖാദര്‍ കോണിക്കല്‍ (എം.ഇ.എസ്), അബ്ദുല്‍ മനാഫ് (എം.എസ് എസ് ), പി.കെ പോക്കര്‍ ഫാറൂഖി, അബ്ദുറഹിമാന്‍ സുല്ലമി (കെ.എന്‍ എം), ഡോ: ജമാലുദ്ദീന്‍ ഫാറുഖി (മര്‍ക്കസുദ്ദഅവ), ഡോ: മുസ്തഫ ഫാറൂഖി (മുസ്ലിം കള്‍ചറല്‍ ഫൗണ്ടേഷന്‍), സി കെ ഷമീര്‍ ( ജമാഅത്തെ ഇസ്ലാമി),ഫാത്തിമ ഇക്ബാല്‍ മേപ്പാടി,റഹ് മത്ത് പിണങ്ങോട് (എം.ജി.എം), എം.പി.അബ്ദുസ്സലാം, പി.കെ ജാഫര്‍, ശരീഫ് കാക്കവയല്‍ (കെ.എ.ടി.എഫ്), കെ.അബ്ദുല്‍ കരീം മാസ്റ്റര്‍ ( പെന്‍ഷനേഴ്‌സ ലീഗ്), പി.ഇബ്രാഹിം മാസ്റ്റര്‍, അബ്ദുസ്സലാം സുല്ലമി, എന്‍ അബ്ദുല്‍ കരീം മാസ്റ്റര്‍ ( മലപ്പുറം) പ്രസംഗിച്ചു. ഹംസ മാസ്റ്റര്‍ സ്വാഗതവും സലീം ഫാറൂഖി നന്ദിയും പറഞ്ഞു.