തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകളും ന്യൂനതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച ശില്പശാല കെ.ആൻസലൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ. എ. എ.റ്റി. ജോർജ് , നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത് , നഗരസഭാംഗങ്ങളായ ഗ്രാമം പ്രവീൺ, മഞ്ചന്തല സുരേഷ് , കൊല്ലയിൽ ഗ്രാമപഞ്ചായത്തംഗം കൊല്ലയിൽ രാജൻ , ചമ്പയിൽ സുരേഷ് , അഡ്വ. മഞ്ചവിളാകം ജയകുമാർ എന്നിവർ സംസാരിച്ചു.