തിരുവനന്തപുരം: ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട്, ജിജി ഹോസ്പിറ്റൽ മുറിഞ്ഞപാലം) ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ ദേശീയ ഗുണനിലവാര കോൺക്ലേവ്, ജി-ക്യു കോൺ 2024 വിജയകരമായി സംഘടിപ്പിച്ചു.
ലോക ഗുണനിലവാര ദിനവുമായി ബന്ധപ്പെട്ട് നടന്ന ഈ സമ്മേളനം ആരോഗ്യ സേവന മേഖലയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക ഉൾക്കാഴ്ചകൾ പങ്കിടുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഈ സമ്മേളനത്തിൽ ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ്ന്റെ വൈസ് ചെയർമാനും ജി-ക്യു കോൺ 2024-ന്റെ മുഖ്യ രക്ഷാധികാരിയുമായ ഡോ. മനോജൻ കെ.കെ. അധ്യക്ഷത വഹിച്ചു.
ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ്ന്റെ ചെയർമാനും മുഖ്യ രക്ഷാധികാരിയുമായ ശ്രീ ഗോകുലം ഗോപാലന്റെ അനുഗ്രഹത്തോടെയായിരുന്നു പരിപാടി. ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ്ന്റെ മാനേജിംഗ് ഡയറക്ടറും ജി-ക്യു കോൺ 2024-ന്റെ രക്ഷാധികാരിയുമായ ഡോ. ഷീജ ജി. മനോജ് പ്രചോദനാത്മകമായ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ആരോഗ്യ സേവന ദാതാക്കളുടെ അസോസിയേഷന്റെ ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ജി. ഗ്യാനി മുഖ്യാതിഥിയായി പ്രസംഗിച്ചു. ശ്രീ ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ്ന്റെ ക്വാളിറ്റി വിഭാഗം ജി. എം മുഹമ്മദ് ആരിഫ് എം.എ. പരിപാടിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും നിർണായക പങ്ക് വഹിച്ചു.
ഗോകുലം ഹെൽത്ത്കെയർ ഇന്സ്ടിട്യൂഷൻസ്ന്റെ വൈസ് ചെയർമാൻ ഡോ കെ കെ മനോജന്റെയും, മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ ജി. മനോജിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യരംഗത്തെ പ്രമുഖ വിദഗ്ധരുടെ പതിനഞ്ചോളം പ്രഭാഷണങ്ങൾ ഉൾപ്പെട്ടിരുന്നു. ഡോ. ഗിരിധർ ജി. ഗ്യാനി* (Director General, Association of Healthcare Providers (India)) Quality Beyond Accreditation എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഡോ. ലല്ലു ജോസഫ്(Secretary General, CAHO) Hospital Quality Management Principles and Challenges for Implementation of Quality Standards in Healthcare എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മിസ്സിസ് ബീനമ്മ കുര്യൻ(General Manager & Quality Accreditation Coordinator, St. John’s Medical College Hospital, Bangalore; Principal Assessor, NABH) Striving for Excellence in Quality എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.