തിരുവനന്തപുരം: ഡോ.രശ്മിയും ഡോ. അനിൽ കുമാറും എഡിറ്റ് ചെയ്ത
” ആടുജീവിതം : അതിജീവനത്തിന്റെ ചലച്ചിത്ര സഞ്ചാരങ്ങൾ” എന്ന ഗ്രന്ഥം നിയമസഭാ പുസ്തകോത്സവത്തിൽ ആർ. പാർവതിദേവി നിനിത കണിച്ചേരിക്ക് നൽകി പ്രകാശനം ചെയ്തു.
വായനയിൽ വിസ്മയങ്ങൾ തീർത്ത ആടുജീവിതത്തിന്റെ ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്ത നിലകളിൽ വിലയിരുത്തുന്ന പഠനങ്ങൾ. എതിരൻ കതിരവൻ , ജി പി രാമചന്ദ്രൻ , എ ചന്ദ്രശേഖർ , ഡോ സിബു മോടയിൽ ,ആൽവിൻ അലക്സാണ്ടർ ,ഫസൽ റഹ്മാൻ ,താഹ മാടായി, ഇ കെ ദിനേശൻ ,തമ്പി ആന്റണി, രാധാകൃഷ്ണൻ ചെറുവല്ലി , സ്വാതി മോഹൻ ജെ , ശ്യാമപ്രസാദ്, സ്വാതി കൃഷ്ണ ആർ ,രാകേഷ് നാഥ് , ജെ വിജയമ്മ എന്നിവരുടെ പഠനങ്ങളുടെ സമാഹരണമാണിത്. പുസ്തകലോകം, കോഴിക്കോട് ആണ് പ്രസാധകർ. അനിൽ രശ്മി ദമ്പതിമാർ ഇതുവരെ 22 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.