ഓ.വി റാഫേലിന് അരുളപ്പ ഭാഗവതർ സ്മാരക പുരസ്‌കാരം

Thiruvananthapuram

തിരുവനന്തപുരം :ട്രാവൻകൂർ മ്യൂസിക് ക്ലബ് ഏർപ്പെടുത്തിയ അരുളപ്പ ഭാഗവതർ സ്മാരക ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് ക്രൈസ്തവ ഗാന ശാഖയെ കാലാതിവർത്തിയാക്കിയ സംഗീതജ്ഞൻ ഓ. വി റാഫേൽ അർഹനായി.

ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തൈക്കാട് ഗണേശം
ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പുരസ്‌കാരം സമർപ്പിക്കും. ടി. പി ശാസ്തമംഗലം, ഫാ. പങ്ക്രീഷിയസ്, രാജൻ. ജെ, ചന്ദ്രസേനൻ തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിനെ തുടർന്ന്
പി. ജയചന്ദ്രൻ അനുസ്മരണാർത്ഥം ജയചന്ദ്രൻ പാടിയ പ്രണയഗീതങ്ങൾ ചലച്ചിത്ര ദൃശ്യ ഗാനമേളയായി പ്രമുഖ ഗായകർ അവതരിപ്പിക്കും. പ്രവേശനം സൗജന്യം.